17.1 C
New York
Saturday, November 26, 2022
Home Kerala സാന്ത്വന സ്പര്‍ശം അദാലത്ത്: കോട്ടയം ജില്ലയിലുള്ളവർക്ക് പരാതികൾ ഇന്നു മുതൽ നൽകാം

സാന്ത്വന സ്പര്‍ശം അദാലത്ത്: കോട്ടയം ജില്ലയിലുള്ളവർക്ക് പരാതികൾ ഇന്നു മുതൽ നൽകാം

Bootstrap Example

സാന്ത്വന സ്പര്‍ശം അദാലത്ത്: കോട്ടയം ജില്ലയിലുള്ളവർക്ക് പരാതികൾ ഇന്നു മുതൽ നൽകാം

മന്ത്രിമാരായ പി. തിലോത്തമൻ, കെ. കൃഷ്ണൻകുട്ടി, ഡോ. കെ. ടി. ജലീൽ എന്നിവരുടെ നേതൃത്വത്തിൽ കോട്ടയം ജില്ലയിൽ നടത്തുന്ന അദാലത്തിലേക്കുള്ള പരാതികൾ പൊതുജനങ്ങൾക്ക് ഇന്ന് (ഫെബ്രുവരി 3 ) മുതൽ ഓൺ ലൈനില്‍ സമര്‍പ്പിക്കാം. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിന്‍റെ പോര്‍ട്ടലില്‍ (https://cmo.kerala.gov.in/) നേരിട്ടോ അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്. അക്ഷയ കേന്ദ്രങ്ങളിൽ പരാതികള്‍ സൗജന്യമായി സമര്‍പ്പിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി ഒന്‍പതിനു വൈകുന്നേരം വരെ പരാതികൾ സ്വീകരിക്കും.
വില്ലേജ് ഓഫീസുകളിലും പഞ്ചായത്ത് ഓഫീസുകളിലും നേരിട്ടും പരാതികള്‍ നല്‍കാം. പരാതികളിൽ സ്വീകരിച്ച തുടര്‍നടപടികൾ അതത് വകുപ്പുദ്യോഗസ്ഥർ പരാതിക്കാരെ സമയബന്ധിതമായി അറിയിക്കും. തീർപ്പാക്കാൻ സാധിച്ചില്ലെങ്കിൽ അതിൻ്റെ കാരണം വ്യക്തമാക്കുന്ന മറുപടി നൽകും. ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് സഹിതം അദാലത്തുകളിൽ ഹാജരാകണമെന്നാണ് ജില്ലാതല വകുപ്പുമേധാവികൾ, ആർ.ഡി.ഒമാർ, തഹസിൽദാർമാർ, ബി.ഡി.ഒ.മാർ, മുനിസിപ്പൽ സെക്രട്ടറിമാർ എന്നിവർക്ക് ജില്ലാ കളക്ടർ നൽകിയിട്ടുള്ള നിർദ്ദേശം.
താലൂക്ക് അടിസ്ഥാനത്തിലാണ് ‘അദാലത്തുകൾ സംഘടിപ്പിച്ചിരിക്കുന്നത്
മീനച്ചില്‍, കോട്ടയം താലൂക്കൂകളിലെ അദാലത്ത് 15ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളിലും ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി താലൂക്കുകളിലേത് 16ന് കറുകച്ചാല്‍ ശ്രീനികേതന്‍ ഓഡിറ്റോറിയത്തിലും വൈക്കം താലൂക്കിലെ അദാലത്ത് 18ന് വൈക്കം നാനാടം ആതുരാശ്രമം ഓഡിറ്റോറിയത്തിലുമാണ് നടത്തുക.

Facebook Comments

COMMENTS

- Advertisment -

Most Popular

പി.ജെ.എസ് യാത്ര അയപ്പു നൽകി

ജിദ്ദ :- ജോലി സംബന്ധമായി ജിദ്ദയിൽ നിന്നും ബഹറിനിലേക്ക് സ്ഥലം മാറി പോകുന്ന പത്തനംതിട്ട ജില്ലാ സംഗമത്തിൻ്റെ (പി.ജെ.എസ്) സജീവ അംഗവും അറിയപ്പെടുന്ന കലാകാരനുമായ സജി വർഗീസ് ഓതറക്കും, സഹധർമ്മിണി സുനു സജിക്കും,...

നന്ദിയുടെ പാച്ചു ചേർത്തുവച്ച താങ്ക്സ് ഗിവിങ് (കോരസൺ വർഗീസ്)

ഇപ്രാവശ്യത്തെ താങ്ക്സ്ഗിവിങ് ലഞ്ച് ഗ്രൗണ്ട് സീറോയ്ക്ക് തൊട്ടടുത്തുള്ള ഒ'ഹാര, ഐറിഷ് പബ്ബിലാകട്ടെ എന്ന് തീരുമാനിച്ചു സിബിയോടൊപ്പം അവിടെ കടന്നുചെന്നു. പലപ്പോഴും അതിനു മുന്നിലൂടെ പോകാറുണ്ടായിരുന്നെങ്കിലും ഇതുവരെ അവിടെപോകാൻ കഴിഞ്ഞിരുന്നില്ല. തൊട്ടടുത്തുള്ള ഫയർ ഡിപ്പാർട്മെന്റിൽ നിന്നും...

ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് അപമാര്യാദയായി പെരുമാറി; എംവിഐക്ക്‌ സസ്പെൻഷൻ.

മലപ്പുറത്ത്‌ ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് അപമാര്യാദയായി പെരുമാറിയ എം വി ഐയെ സസ്പെൻഡ് ചെയ്തു. എം വി ഐ സി ബിജുവിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു. നേരത്തെ യുവതിയുടെ പരാതിയിൽ...

വിദ്യാർത്ഥിക്കെതിരെയുള്ള നിയമാനുസൃതമായ അച്ചടക്ക നടപടി ആത്മഹത്യ പ്രേരണയല്ല; സുപ്രിംകോടതി.

വിദ്യാർത്ഥിക്കെതിരെയുള്ള നിയമാനുസൃതമായ അച്ചടക്ക നടപടി ആത്മഹത്യ പ്രേരണയല്ലെന്ന് സുപ്രിംകോടതി. നിയമാനുസൃത നടപടി മാനസികമായ പീഡനമായി വ്യാഖ്യാനിക്കാനാവില്ല. അധ്യാപകർക്കും വിദ്യാലയങ്ങൾക്കും അവരുടെ മൂല്യങ്ങൾ സംരക്ഷിക്കാനായി എടുക്കുന്ന നിലപാടുകൾക്ക് സംരക്ഷണം ലഭിക്കണമെന്നും സുപ്രിം കോടതി നിർദേശിച്ചു. മദ്യ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: