മലപ്പുറം മുനിസിപ്പൽ മുൻ ചെയർമാനും മുസ്ലിംലീഗ് നേതാവുമായിരുന്ന സാധു റസാഖും അനുയായികളും ബിജെപിയിൽ ചേർന്നു. റസാഖിനെ കൂടാതെ വിവിധ പാർട്ടികളിലെ നിരവധി നേതാക്കളും ബി.ജെ.പിയിലെത്തി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയ്ക്ക് മലപ്പുറത്ത് നൽകിയ സ്വീകരണ യോഗത്തിലാണ് നേതാക്കളും പ്രവർത്തകരും ബിജെപിയിലെത്തിയത്.