സംസ്ഥാന ചലച്ചിത്ര അക്കാദമിയിൽ ഇടത് അനുഭാവമുള്ള നാല് പേരെ സ്ഥിരപ്പെടുത്തണമെന്ന കത്ത് വിവാദത്തിൽ തനിക്ക് ശ്രദ്ധക്കുറവ് ഉണ്ടായെന്ന് ചെയർമാൻ കമൽ.
സാംസ്കാരിക മന്ത്രിക്ക് അയച്ച കത്ത് വ്യക്തിപരമാണെന്നും ജാഗ്രതക്കുറവുണ്ടായെന്നും കമൽ സമ്മതിച്ചു.
കത്തിൽ ഇടത് അനുഭാവം എന്ന എഴുതിയത് വീഴ്ചയായെന്നും കമൽ പറഞ്ഞു.
കമലിന്റെ കത്തിലെ ഉള്ളടക്കം ചൊവ്വാഴ്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ വായിച്ചതോടെയാണ് വിവാദം തുടങ്ങിയത്. അങ്ങനെ എഴുതിയതിനാൽ മന്ത്രി ഫയൽ തള്ളിയെന്ന മറുപടിയാണ് മുഖ്യമന്ത്രി സഭയിൽ നൽകിയത്.