തിരുവനന്തപുരം: തിരുവനന്തപുരത്ത് മയക്കുമരുന്നിന് അടിമയായ മകനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റിൽ. വിഴിഞ്ഞം സ്വദേശി നാദിറ(43) ആണ് അറസ്റ്റിലായത്. 2020 സെപ്റ്റംബറിലാണ് നാദിറയുടെ മകൻ സിദ്ദീഖിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു നാദിറ പൊലീസിനോടും നാട്ടുകാരോടും പറഞ്ഞിരുന്നത്.
എന്നാല്‍ ഒരുവര്‍ഷത്തിന് ശേഷം പൊലീസ് സംഭവത്തിന്‍റെ ചുരുള്‍ അഴിക്കുകയായിരുന്നു. മയക്കുമരുന്ന് അടിമയായ സിദ്ദീഖ് ദിവസം വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കാറുണ്ടായുരുന്നു എന്ന് മാതാവ് നാദിറ പറയുന്നു. എന്നാല്‍ സംഭവദിവസം സഹോദരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചതാണ് കൊലയിലേക്ക് കലാശിച്ചത്. മയക്കുമരുന്ന് ഉപയോഗിച്ച് സ്വന്തം സഹോദരിയെ തന്നെ കടന്നുപിടിക്കാൻ ശ്രമിച്ചതിനെത്തുടര്‍ന്ന് അമ്മയായ നാദിറ മകനെ കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.