17.1 C
New York
Sunday, September 19, 2021
Home Kerala സഹകരണ സംഘങ്ങളെക്കുറിച്ച്; റിപ്പോർട്ട് തയ്യാറാക്കാൻ ജില്ലാ കമ്മിറ്റികൾക്ക് സിപിഎം നിർദ്ദേശം

സഹകരണ സംഘങ്ങളെക്കുറിച്ച്; റിപ്പോർട്ട് തയ്യാറാക്കാൻ ജില്ലാ കമ്മിറ്റികൾക്ക് സിപിഎം നിർദ്ദേശം

തിരുവനന്തപുരം: പാർട്ടിയുടെ കീഴിലുള്ള സഹകരണ സംഘങ്ങളെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ജില്ലാ കമ്മിറ്റികൾക്ക് സിപിഎം നിർദ്ദേശം. നിക്ഷിപ്ത താത്പര്യക്കാർ അഴിമതി കാട്ടുന്നുവെന്നാണ് സർക്കാർ വിലയിരുത്തൽ. ഈ മാസം 30നകം സംസ്ഥാന സമിതിക്ക് റിപ്പോർട്ട് കൈമാറണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

കരുവന്നൂർ സഹകരണ ബാങ്കിലെ അഴിമതിയുടെ വിവരങ്ങൾ പുറത്തുവന്നതോടെയാണ് ജൂലായ് പകുതിയോടെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗമാണ് നിർണായകമായ തീരുമാനം എടുത്തത്.

പാർട്ടിയുടെ കീഴിലുള്ള എല്ലാ സഹകരണ ബാങ്കുകളുടെയും പ്രവർത്തനങ്ങൾ പരിശോധിക്കണമെന്ന് പാർട്ടി കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകുകയായിരുന്നു. ഈ റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും ബാക്കി നടപടികളിലേക്ക് സിപിഎം സെക്രട്ടേറിയേറ്റ് കടക്കുക.

കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പും ആശങ്കകളും വളരെ ഗൗരവമായാണ് പാർട്ടി എടുത്തിരിക്കുന്നതെന്ന് വെളിവാക്കുന്നതാണ് ഈ നടപടി. തിരുത്തൽ നടപടികളുമായി സിപിഎം മുന്നോട്ടു പോകുമെന്നാണ് ഇത് വ്യക്തമാക്കുന്നത്.

അതേസമയം, കരുവന്നൂർ സഹകരണ ബാങ്കിൽനിന്ന് അഞ്ചുവർഷത്തിനുള്ളിൽ നിക്ഷേപകർ 200 കോടി പിൻവലിച്ചത് ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്. ഇത്ര ചെറിയ കാല ഇത്രയേറെ നിക്ഷേപം പിൻവലിച്ചതിനു പിന്നിൽ ഭരണസമിതിക്ക് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്.

ബാങ്ക് പ്രതിസന്ധിയിലേക്ക് പോകുന്ന കാര്യമറിഞ്ഞ് ഭരണസമിതിയംഗങ്ങൾ വേണ്ടപ്പെട്ടവരുടെ പണം പിൻവലിക്കാൻ നിർദേശിക്കുകയായിരുന്നുവെന്നാണ് നിഗമനം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (24)

ഓണവും ഓണാഘോഷവും എന്നുംമലയാളികളുടെ മനസ്സിൽ ഗൃഹതുരത്വം നിറഞ്ഞ ഓർമ്മകൾ മാത്രമാണ്. അതിജീവനത്തിന് പ്രത്യാശ നൽകിയാണ് ഓരോ മലയാളിയുടെയും ഓണാഘോഷം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തുന്ന ഓണാഘോഷം മലയാളിക്ക് ഒത്തുചേരലിന്റെയും ഓർമ്മപ്പെടുത്തലിന്റെയും ദിനം കൂടിയായിരുന്നു. എന്റെ സങ്കല്പത്തിലെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (23)

ഓണം- തിരുവോണം - പൊന്നോണംഓണം എന്ന വാക്ക് പോലെ ഗൃഹാതുരത്വം തുളുമ്പുന്ന ഒരുവാക്കും മലയാളിക്ക് ഇല്ലെന്നു തോന്നുന്നു. മലനാട്ടിൽ ആയാലും മറുനാട്ടിൽ ആയാലും ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണത്തെ എതിരേൽക്കാൻ, മലയാളി മനസ്സ് വെമ്പൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (22)

തിരുവോണ കോടിയുടുത്ത ചിങ്ങപ്പുലരികൾ കൺതുറക്കുന്നതും കാത്തിരിക്കുന്ന മലയാളികൾ. പൊന്നോണത്തെ വരവേൽക്കാൻ ആയിരമാശകളോടെ കാത്തിരിക്കുന്ന മലയാളി മനസ്സുകൾ.കർക്കിടകത്തിന്റെ കറുത്തദിനങ്ങൾക്ക് വിടയേകി , കണ്ണിനും കരളിനും കുളിർമ്മയേകുന്ന വർണ്ണക്കാഴ്ചകളുമായി അണയുന്ന പൊന്നിൻ ചിങ്ങം. ഓണക്കാലം പലരുടെയും...

പൊൻചെമ്പകം (കഥ)

ഒരു ഓണത്തിന് മുൻപാണ് വര്ഷങ്ങൾക്ക് ശേഷം ഞാൻ തനുവിനെ വീണ്ടും കാണുന്നത് ഡ്രസ്സ് എടുത്തുമടങ്ങും വഴി ഒരു മാളിൽ വച്ച് ഇങ്ങോട്ടു പേര് ചൊല്ലി വിളിക്കുകയായിരുന്നു, കണ്ടതും എന്റെയും തനുവിന്റേയും കണ്ണ് നിറഞ്ഞു,...
WP2Social Auto Publish Powered By : XYZScripts.com
error: