സര്‍ക്കാര്‍ ഓഫീസുകള്‍ ഈ ശനിയും ഞായറും പ്രവര്‍ത്തിക്കണം
കോട്ടയം:നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് ജോലിക്ക് ജീവനക്കാരെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് കൈപ്പറ്റുന്നതിനും വിതരണം ചെയ്യുന്നതിനുമായി കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ശനിയും ഞായറും (മാര്‍ച്ച് 13, 14) തുറന്നു പ്രവര്‍ത്തിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ ഉത്തരവിട്ടു.