17.1 C
New York
Wednesday, November 30, 2022
Home Kerala സരിത മുൻകൂർ ജാമ്യം തേടി

സരിത മുൻകൂർ ജാമ്യം തേടി

Bootstrap Example

ജോലി തട്ടിപ്പ് കേസിൽ മുൻകൂർ ജാമ്യം തേടി സോളാർ തട്ടിപ്പ് കേസ് പ്രതി സരിത നായർ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകി.

സരിത നായരെ കൂടാതെ രതീഷ്, സാജു എന്നിവർക്കെതിരെ നെയ്യാറ്റിൻകര പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു.

ഇതിനെ തുടർന്നാണ് സരിതയും മറ്റു പ്രതികളും മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്.

കെടിഡിസിയിലും ബിവറേജസ് കോർപറേഷനിലും ജോലി വാഗ്ദാനം ചെയ്ത് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് കേസ്. നെയ്യാറ്റിൻകര സ്വദേശികളായ രണ്ടു പേരാണ് പരാതി നൽകിയിരുന്നത്. രണ്ടു മാസങ്ങൾക്കു മുമ്പാണ് പരാതി ഉയർന്നത്. വ്യാജ നിയമന ഉത്തരവ് തയ്യാറാക്കി നൽകിയാണ് തട്ടിപ്പ് നടത്തിയത്. ഇരുപതോളം പേർ തട്ടിപ്പിന് ഇരയായിട്ടുണ്ട്.

പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പ്രൊസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. വ്യാജരേഖയുണ്ടാക്കി കോടതിയെ കബളിപ്പിച്ചിട്ടുണ്ടെന്നും പ്രൊസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

Facebook Comments

COMMENTS

- Advertisment -

Most Popular

മകനോട് (കവിത) ✍🏻അമ്പിളി പ്രകാശ് ഹ്യൂസ്റ്റൺ, യു.എസ്.എ

അന്യവീട്ടിൽ എത്തിയാൽ എങ്ങനെ പെരുമാറണമെന്ന് അമ്മ പെൺമക്കളെ ഉപദേശിക്കാറുണ്ട്, പഠിപ്പിക്കാറുണ്ട്. ഒപ്പം മകനെയും അമ്മ പലതും ഉപദേശിക്കേണ്ടതും പഠിപ്പിക്കേണ്ടതും ഉണ്ട്. എല്ലാആൺമക്കൾക്കും, മാതാപിതാക്കൾക്കുമായി സമർപ്പിക്കട്ടെ. മകനോട് (കവിത) *************************** മകനെ!! ഇന്നമ്മ കാണുന്നതൊക്കെയും മന:സ്വസ്ഥത കുറയ്ക്കുന്ന കാഴ്ചകൾ... മകനെ..... നീയറിയണം നിൻ വഴിവിളക്കായൊരമ്മയെ.... കുപ്പിവളകൾ കുലുക്കിച്ചിരിക്കുമാ പെങ്ങളെ. അവരടക്കിപ്പിടിച്ചു നടക്കും ദിനങ്ങളെ.... അടുപ്പിൽ...

പൈതൽ (കവിത) ✍അജിത ജയചന്ദ്രൻ

   തെരുവുനായ്ക്കൊരു നേരത്തെ ഭക്ഷണമായ്ത്തീർന്നുഞാൻ ജനനവും മരണവും ഒരു പോലെ തേടി വന്നു .......... പേറ്റുനോവിൻ തളർച്ചയിൽ മാതാവു മയങ്ങുമ്പോൾ, ആദ്യ മുലപ്പാൽ ചുരത്തിയാ മാറിടം മാത്രം വിതുമ്പി നിന്നു കാവലായ് നിൽക്കുമെന്നച്ഛന്റെ താരാട്ടുപാട്ടുകൾ എങ്ങോ മറഞ്ഞു...

മുഖം ബുക്സിന്റെ പുസ്തകപ്രകാശന ചടങ്ങ് തൃശ്ശൂർ പ്രസ്ക്ലബ്ബിൽ വച്ച് നടന്നു

"അക്ഷരങ്ങളിലൂടെ സാന്ത്വനം" എന്നത് മുഖമുദ്രയാക്കി പ്രവർത്തിക്കുന്ന മുഖം ബുക്സിന്റെ പുസ്തകപ്രകാശന ചടങ്ങ് തൃശ്ശൂർ പ്രസ്ക്ലബ്ബിൽ വച്ച് നടന്നു .പ്രമുഖ കവയിത്രി സുനിത സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീ.വി. എസ്‌. സുനിൽകുമാറും കലവൂർ രവികുമാറും...

തിയേറ്ററിലെ സുഹൃത്ത്👭 (നർമ്മ കഥ)

കുറെനാൾ ആയിട്ടുള്ള ഭാര്യയുടെ പരാതി തീർക്കാനായി ചന്ദ്രൻ അന്ന് ഓഫീസിൽ നിന്ന് ലീവ് എടുത്തിരുന്നു. മോർണിംഗ് ഷോ സിനിമ, ഒരു മുന്തിയ ഹോട്ടലിൽ നിന്ന് ലഞ്ച്. അതായിരുന്നു അന്നത്തെ അവരുടെ പ്ലാൻ. ചന്ദ്രനും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: