സരിത എസ്.നായർ ഉൾപ്പെട്ട ജോലിതട്ടിപ്പ് കേസിൽ പ്രതികളുടെ അറസ്റ്റ് തടയാൻ പോലീസിന് മേൽ സർക്കാരിന്റെയും പാർട്ടിയുടെയും സമ്മർദ്ദമുണ്ടെന്ന് പരാതിക്കാർ.
പോലീസിൽ പരാതി നൽകിയതിന് പിന്നാലെ പഞ്ചായത്തംഗം ഉൾപ്പടെയുളള പ്രാദേശിക നേതാക്കൾ വധഭീഷണി ഉയർത്തിയതായും പരാതിക്കാർ ആരോപിച്ചു.
പരാതി പിൻവലിച്ചില്ലെങ്കിൽ വീട് കയറി ഇല്ലാതാക്കുമെന്നാണ് ഭീഷണിയെന്ന് പരാതിക്കാരനായ യുവാവ് പറഞ്ഞു.കേസ് അട്ടിമറിക്കാൻ വൻനീക്കം നടക്കുന്നതായാണ് ആരോപണം. കേസിൽ സരിത ഉൾപ്പടെ മൂന്നുപേരെ പ്രതികളാക്കി നെയ്യാറ്റിൻകര പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ട് രണ്ടുമാസമായെങ്കിലും ആരേയും അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായിട്ടില്ല. സിപിഎം ജില്ലാ നേതൃത്വം അടക്കം ഇടപെട്ടാണ് സരിതക്കെതിരായ കേസും തുടർനടപടികളും നിർത്തിവെച്ചത് എന്നാണ് ആരോപണം.