17.1 C
New York
Sunday, December 4, 2022
Home Kerala സയിദ് മുഷ്താഖ് അലി ട്വൻ്റി-ട്വൻ്റി: മുംബൈയ്ക്കെതിരെ കേരളത്തിന് ചരിത്ര ജയം

സയിദ് മുഷ്താഖ് അലി ട്വൻ്റി-ട്വൻ്റി: മുംബൈയ്ക്കെതിരെ കേരളത്തിന് ചരിത്ര ജയം

Bootstrap Example

സയിദ് മുഷ്താഖ് അലി ട്വൻ്റി-ട്വൻ്റി: മുംബൈയ്ക്കെതിരെ കേരളത്തിന് ചരിത്ര ജയം

വിജയം എട്ട് വിക്കറ്റിന്

മിന്നുന്ന സെഞ്ച്വറിയുമായി മുഹമ്മദ് അസ്ഹറുദ്ദീൻ

ഐ പി എല്ലിൻ്റെ താരപ്രഭയോടെ സയിദ് മുഷ്താഖ് അലി ട്വൻ്റി-ട്വൻ്റി ക്രിക്കറ്റ് ടൂർണമെൻ്റിനെത്തിയ മുംബൈയെ തകർത്ത് തരിപ്പണമാക്കി കേരളം. കരുത്തരായ മുംബൈയെ എട്ട് വിക്കറ്റിനാണ് സഞ്ജു സാംസണും സംഘവും തകർത്തുവിട്ടത്. മുംബൈ ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം 25 പന്തുകൾ ബാക്കിനിൽക്കെ കേരളം മറികടന്നു. ഗ്രൂപ്പ് ഘട്ടത്തിലെ കേരളത്തിൻ്റെ രണ്ടാം ജയമാണിത്.

സ്കോർ:
മുംബൈ 196/7 ( 20)
കേരളം 201/2 (15.5 )

ടോസ് നേടിയ കേരളം മുംബൈയെ ബാറ്റിംഗിന് അയച്ചു. ശ്രീശാന്ത് ഉൾപ്പെടെയുള്ള ബൗളർമാരെല്ലാം മുംബൈ ബാറ്റ്സ്മാൻമാരുടെ പ്രഹരശേഷി അറിഞ്ഞു. നാല് ഓവറിൽ 47 റൺസാണ് ശ്രീശാന്ത് വഴങ്ങിയത്. ആദിത്യ താരെ (42), ജയ്സ്വാൾ(40), സൂര്യകുമാർ യാദവ്(38) എന്നിവർ മുംബൈയ്ക്കായി തിളങ്ങി. ഒരു ഘട്ടത്തിൽ 200 കടക്കുമെന്ന സ്കോർ 196ൽ ഒതുക്കിയത് അവസാനഓവർ എറിഞ്ഞ ആസിഫ് ആണ്. അവസാനഓവറിൽ മൂന്ന് വിക്കറ്റാണ് ആസിഫ് വീഴ്ത്തിയത്. ജലജ് സക്സേനയും മൂന്ന് വിക്കറ്റെടുത്തു.

കൂറ്റൻ വിജയലക്ഷ്യത്തിൻ്റെ യാതൊരു ആശങ്കയുമില്ലാതെയാണ് ഓപ്പണർമാരായ മുഹമ്മദ് അസ്ഹറുദ്ദീനും റോബിൻ ഉത്തപ്പയും കേരളത്തിനായി ബാറ്റേന്തിയത്. അസ്ഹറുദ്ദീനാണ് മുംബൈ ബൗളർമാരെ കടന്നാക്രമിച്ചത്. സെഞ്ച്വറി കൂട്ടുകെട്ടും കടന്ന് ഇരുവരും മുന്നേറി. സ്കോർ 129 ൽ നിൽക്കേയാണ് ഉത്തപ്പ (33) മടങ്ങിയത്. പിന്നാലെയെത്തിയ നായകൻ സഞ്ജു സാംസൺ, അസ്ഹറുദ്ദീന് മികച്ച പിന്തുണ നൽകി. ഒടുവിൽ 37 പന്തിൽ അസ്ഹറുദ്ദീൻ സെഞ്ച്വറി പൂർത്തിയാക്കി. ഇതിനിടെ 22 റൺസെടുത്ത സഞ്ജു പുറത്തായി. 16-ാം ഓവറിലെ അവസാന പന്തിൽ സിക്സറടിച്ച് അസ്ഹറുദ്ദീൻ കേരളത്തിന് ചരിത്ര വിജയം സമ്മാനിച്ചു. 11 സിക്സും 9 ഫോറും അടക്കം 54 പന്തിൽ 137 റൺസാണ് അസ്ഹറുദ്ദീൻ അടിച്ചുകൂട്ടിയത്.

Facebook Comments

COMMENTS

- Advertisment -

Most Popular

ഓസീസ് വീര്യം കടന്ന് അർജന്റീന ക്വാർട്ടറിൽ (2–1); എതിരാളികൾ നെതർലൻഡ്സ്.

ദോഹ: അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ പൊരുതിക്കളിച്ച ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തി ലയണൽ മെസ്സിയും സംഘവും ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ. സൂപ്പർതാരം ലയണൽ മെസ്സി (35–ാം മിനിറ്റ്), യുവതാരം ജൂലിയൻ...

പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; അച്ഛന്‍റെ സഹോരന് ശിക്ഷ വിധിച്ച് കോടതി.

പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പെൺകുട്ടിയുടെ അച്ഛന്‍റെ സഹോരന് ജീവിതകാലം മുഴുവൻ കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. വിവിധ വകുപ്പുകളിലായി മൂന്നു ജീവപര്യന്തം കഠിന തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ഇതിനൊപ്പം ഒരു...

മദ്യ ലഹരിയിലുണ്ടായ വാക്കുതർക്കം; കത്തി കുത്തിൽ ഒരാൾ മരിച്ചു.

ഇടുക്കി : തൊടുപുഴ കാഞ്ഞാർ ഞാളിയാനിയിൽ ഒരാൾ കുത്തേറ്റ് മരിച്ചു.ഞാളിയാനി സ്വദേശി സാം ജോസഫ് (40) ആണ് മരിച്ചത്. മദ്യ ലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ സാമിന് കുത്തേൽക്കുകയായിരുന്നു ഇന്നലെ ആണ്...

സംസ്ഥാനത്ത് ചില ഭാഗങ്ങളില്‍ ചെങ്കണ്ണ് റിപ്പോര്‍ട്ട് ചെയ്യുന്നു; ശ്രദ്ധ വേണമെന്ന്‌ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് ചില ഭാഗങ്ങളില് ചെങ്കണ്ണ് റിപ്പോര്ട്ട് ചെയ്യുന്നതിനാൽ ശ്രദ്ധ വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് . ചെങ്കണ്ണ് ഒരു പകർച്ചവ്യാധിയാണെങ്കിലും അല്പം ശ്രദ്ധിച്ചാൽ പകരുന്നത് തടയാൻ സാധിക്കും. ചെങ്കണ്ണ് ശ്രദ്ധിക്കാതെയിരുന്നാൽ സങ്കീർണ്ണമാകാനും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: