17.1 C
New York
Sunday, April 2, 2023
Home Kerala സമ്പൂർണ ശുദ്ധജല ലഭ്യത മണ്ഡലമാകാനൊരുങ്ങി താനൂര്‍.

സമ്പൂർണ ശുദ്ധജല ലഭ്യത മണ്ഡലമാകാനൊരുങ്ങി താനൂര്‍.

താ​നൂ​ർ: തീ​ര​ദേ​ശ മേ​ഖ​ല​യി​ല്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള മു​ഴു​വ​ന്‍ കു​ടും​ബ​ങ്ങ​ള്‍ക്കും ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ്പാ​ക്കു​ന്ന താ​നൂ​ര്‍ സ​മ്പൂ​ര്‍ണ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി 186.52 കോ​ടി രൂ​പ​യു​ടെ ടെ​ന്‍ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​യി. ടെ​ന്‍ഡ​ര്‍ കാ​ലാ​വ​ധി പൂ​ര്‍ത്തി​യാ​യാ​ല്‍ ഉ​ട​ന്‍ പ്ര​വൃ​ത്തി തു​ട​ങ്ങു​മെ​ന്ന് കാ​യി​ക മ​ന്ത്രി വി. ​അ​ബ്​​ദു​റ​ഹി​മാ​ന്‍ പ​റ​ഞ്ഞു. താ​നൂ​ര്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യു​ള്ള ടാ​ങ്കി​ന്റെ ടെ​ന്‍ഡ​ര്‍ പൂ​ര്‍ത്തി​യാ​യ​താ​യും താ​നാ​ളൂ​രി​ല്‍ മൂ​ന്ന​ര കോ​ടി രൂ​പ​യു​ടെ പു​തി​യ കു​ടി​വെ​ള്ള പ​ദ്ധ​തിയുടെ ടാ​ങ്ക് നി​ർ​മാ​ണ പ്ര​വൃ​ത്തി ആ​ദ്യ​ഘ​ട്ട​ത്തി​ലാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

താ​നൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ ഉ​യ​ര്‍ന്ന മേ​ഖ​ല​ക​ളി​ലും തീ​ര​ദേ​ശ മേ​ഖ​ല​യി​ലും ശു​ദ്ധ​ജ​ല ക്ഷാ​മം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​മു​ള്ള​തി​നാ​ല്‍ മു​ന്‍കൂ​ട്ടി തീ​രു​മാ​നി​ച്ച പ്ര​കാ​രം കു​ടി​വെ​ള്ള പ​ദ്ധ​തി പൂ​ര്‍ത്തീ​ക​ര​ണ​ത്തി​നാ​യി ന​ട​പ​ടി​ക​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി തു​ട​രു​ക​യാ​ണ്. പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 26,558 ക​ണ​ക്​​ഷ​നു​ക​ള്‍ ന​ല്‍കും. ഇ​നി​യും ആ​വ​ശ്യ​മു​ള്ള​വ​ര്‍ അ​പേ​ക്ഷി​ക്കു​ന്ന മു​റ​ക്ക്​ വീ​ണ്ടും ക​ണ​ക്​​ഷ​ന്‍ ന​ല്‍കും. ഭാ​വി​യി​ല്‍ ര​ണ്ട് ല​ക്ഷം കു​ടും​ബ​ങ്ങ​ള്‍ക്ക് കു​ടി​വെ​ള്ളം ന​ല്‍കാ​നാ​കു​ന്ന വി​ധ​ത്തി​ല്‍ അ​ടു​ത്ത 50 വ​ര്‍ഷ​ത്തേ​ക്കു​ള്ള പ​ദ്ധ​തി​യാ​ണ് ദീ​ര്‍ഘ​വീ​ക്ഷ​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. താ​നാ​ളൂ​രി​ല്‍ പ​ദ്ധ​തി​യോ​ട​നു​ബ​ന്ധി​ച്ച് 5420 ക​ണ​ക്​​ഷ​നു​ക​ള്‍ പ്ര​ത്യേ​ക​മാ​യി ന​ല്‍കും.

തീ​ര​ദേ​ശ​മേ​ഖ​ല​യി​ൽ ഉ​ള്ള​വ​ര്‍ക്ക് ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​കാ​ത്ത പ്ര​ശ്നം ഒരു വ​ര്‍ഷ​ത്തി​ന​കം പ​രി​ഹ​രി​ക്കാ​നാ​ണ് ന​ട​പ​ടി​ക​ള്‍ തു​ട​രു​ന്ന​ത്. താനൂര്‍ ന​ഗ​ര​സ​ഭ​യി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി 71 കോ​ടി രൂ​പ​യു​ടെ അനു​മ​തി​യാ​യി​ട്ടു​ണ്ട്. സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി പ്ര​കാ​രം എ​ല്ലാ വീ​ടു​ക​ളി​ലേ​ക്കും വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്കും കു​ടി​വെ​ള്ളം ന​ല്‍കും. ബിപിഎ​ല്‍ കു​ടും​ബ​ങ്ങ​ള്‍ക്ക്​ പൂ​ര്‍ണ​മാ​യും സൗ​ജ​ന്യ​മാ​യി​രി​ക്കും. അ​തി​നാ​ല്‍, കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ വി​ജ​യ​ത്തി​നാ​യി പഞ്ചാ​യ​ത്തു​ക​ളും ജ​ന​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രും പൂ​ര്‍ണ​മാ​യും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ് – ‘ആരോഗ്യ വീഥി’

പ്രമേഹത്തിന് പല അനുബന്ധപ്രശ്നങ്ങളും ഉണ്ടാകാം. രക്തത്തില്‍ ഷുഗര്‍നില കൂടുമ്പോള്‍ അത് രക്തക്കുഴലുകളിലൂടെ രക്തമോടുന്നതിന് വിഘാതമുണ്ടാക്കുന്നു. ഇത് ഹൃദയത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇനി ഇതിനൊപ്പം ബിപി, കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ കൂടിയുള്ളവരാണെങ്കില്‍ ഹൃദയത്തിന് കടുത്ത...

‘ഓട്ടിസം’… താളുകൾ മറിക്കുമ്പോൾ (അനുഭവകഥ)

ചൈൽഡ് ഹുഡ് ഡിസോർഡേഴ്‌സ് എന്ന പുസ്തകത്തിന്റെ താളുകളിൽ പഠിച്ചൊരാ വാക്കുകൾ സാകൂതം അവൾ വീണ്ടും വീണ്ടും വായിച്ചു.. ഓട്ടിസം ഇതെന്താണ് ഇങ്ങനെ ഒരു അസുഖം . ഇതിന്റെ ലക്ഷണം എഴുതിയിരിക്കുന്നത് കേൾവിയുണ്ടായിട്ടും സംസാരിക്കാൻ...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ. വി. ഇട്ടി, മാവേലിക്കര

"നമ്മുടെ വാക്കുകൾ നറുമണം പരത്തട്ടെ " ---------------------------------------------------------------------------- ശിഷ്യൻ തൻ്റെ ഗ്രാമത്തിൽ പോയി മടങ്ങിയെത്തിയപ്പോൾ, മുഖത്ത് ഒരിക്കലുമില്ലാത്ത സന്തോഷം. അദ്ദേഹം ഗുരുവിൻ്റെ അടുത്തെത്തി പറഞ്ഞു: "അങ്ങയുടെ ഗ്രാമത്തിലെ ആശ്രമ അധിപനേക്കുറിച്ചു ചില കാര്യങ്ങൾ കേട്ടു''. ഗുരു ചോദിച്ചു: "അതു...

സിനിമ ലോകം ✍സജു വർഗീസ് (ലെൻസ്മാൻ)

◾ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റാണി’. ഉര്‍വശി, ഭാവന, ഹണി റോസ്, നിയതി കാദമ്പി തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ശങ്കര്‍ രാമകൃഷ്ണന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. നിയതി കാദമ്പിയുടെ ഫസ്റ്റ് ലുക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: