സമൂഹ മാധ്യമങ്ങൾക്ക് മാർഗ്ഗ നിർദ്ദേശവുമായി കേന്ദ്രസർക്കാർ.
ഐടി നിയമപ്രകാരമുള്ള ചട്ടങ്ങൾ നടപ്പിലാക്കണമെന്ന് നിർദ്ദേശം.
വ്യക്തികളുടെ പരാതികൾക്ക് സമൂഹമാധ്യമങ്ങൾ പരിഹാരം കാണണം.
പരാതി പരിഹാര സെൽ രൂപീകരിക്കണം. ഇന്ത്യയിലും ഓഫീസറെ നിയമിക്കണം.
സ്ത്രീകളെ അധിക്ഷേപിക്കുന്ന ഉള്ളടക്കം 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്നും മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നു.
നിർദേശങ്ങൾ നടപ്പാക്കാൻ മൂന്ന് മാസം സാവകാശം നൽകിയിട്ടുണ്ട്.