തിരുവനന്തപുരം:സെക്രട്ടേറിയറ്റ് നടയില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ സമരം ശക്തമാക്കുന്നു. 22 മുതല്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങുമെന്ന് ഉദ്യോഗാര്‍ഥികള്‍. ഇന്നും പലയിടങ്ങളിലും പ്രതിഷേധം നടന്നു. 20ാം ദിവസമാണ് സമരം പിന്നിടുന്നത്. സമരം അവസാനിപ്പിക്കുന്നതിനായി ഡി. വൈ.എഫ്. ഐ മുന്‍കയ്യെടുത്ത് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള രാത്രി ചർച്ച പരാജയമായിരുന്നു.