17.1 C
New York
Tuesday, May 17, 2022
Home Kerala സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായി ഉദ്യോഗസ്ഥതലത്തിൽ ചർച്ച

സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായി ഉദ്യോഗസ്ഥതലത്തിൽ ചർച്ച

തിരുവനന്തപുരം:സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥതല ചര്‍ച്ചയ്ക്ക്.ആഭ്യന്തര സെക്രട്ടറി, എഡിജിപി മനോജ് എബ്രഹാം എന്നിവർ ചർച്ചയിൽ പങ്കെടുക്കും. വൈകിട്ട് 4 30ന് ആയിരിക്കും ചർച്ച.സമരത്തിലുള്ള എൽജിഎസ്, സി പി ഒ ഉദ്യോഗാർത്ഥികളും ആയിട്ടായിരിക്കും ചർച്ച.

സര്‍ക്കാരിന്റെ കത്തുമായി സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികളുടെ സമര വേദിയിലെത്തി. എന്നാല്‍ റിജു സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ ഉദ്യോഗസ്ഥന്‍ മടങ്ങി. റിജുവിനു പകരം സമരത്തിന് നേതൃത്വം നല്‍കുന്ന ലയാ രാജേഷിന്റെ പേരില്‍ കത്ത് തിരുത്തി നല്‍കും. ഉദ്യോഗസ്ഥതല ചര്‍ച്ചയ്ക്കുള്ള ക്ഷണമാണെന്നാണ് സൂചനയെന്ന് ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധി ലയാ രാജേഷ് പ്രതികരിച്ചു.

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കോട്ടയ്ക്കലിലെ താൽക്കാലിക സ്‌റ്റാൻഡ് ചെളിക്കുളം

കോട്ടയ്ക്കൽ. നിറയെ ചെളി നിറഞ്ഞ കുഴികൾ. ബസ് കാത്തു നിൽക്കാൻ ഒരിടം പോലുമില്ല. നഗരസഭ ഒരുക്കിയ താൽക്കാലിക സ്റ്റാൻഡിന്റെ അവസ്ഥ ഏറെ പരിതാപകരമാണെന്ന് യാത്രക്കാർ പറയുന്നു. രണ്ടര വർഷം മുൻപ് നിലവിലുണ്ടായിരുന്ന ബസ് സ്റ്റാൻഡ്...

മലപ്പുറത്ത് മോട്ടർ വാഹന വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ ജീവനക്കാരില്ല.

കോട്ടയ്ക്കൽ. മോട്ടർ വാഹന വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് വിഭാഗത്തിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പ്രവർത്തനങ്ങളെ ബാധിക്കുന്നതായി പരാതി. അസിസ്‌റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ കുറവു മൂലം വാഹന പരിശോധന നടത്താൻ പോലും കഴിയാത്ത അവസ്ഥയാണ്. റോഡിലെ...

മികച്ച കാഴ്ചാനുഭവം സമ്മാനിച്ച് പത്തനംതിട്ടയില്‍ എന്റെ കേരളം ജനകീയമേള സമാപിച്ചു

രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ല സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണന മേള സമാപിച്ചു. മേളയുടെ ഭാഗമായുള്ള കലാ സാംസ്‌കാരിക പരിപാടികള്‍ക്ക് പത്തനംതിട്ട സാരംഗിന്റെ ഗാനമേളയോടെയാണ്...

മഴക്കാലമാണ്, എലിപ്പനിക്കെതിരേ ജാഗ്രത പുലര്‍ത്തണം:പത്തനംതിട്ട ഡിഎംഒ

ജില്ലയില്‍ എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടി വരുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിത കുമാരി അറിയിച്ചു. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: