സമഗ്രകാര്‍ഷിക മുന്നേറ്റത്തിന്റെ കേരള മാതൃകസൃഷ്ടിക്കുന്നതാണ് ബഡ്ജറ്റെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി.
റബര്‍ താങ്ങുവില വര്‍ദ്ധനവ്, നെല്ല്, നാളികേര കര്‍ഷകര്‍ക്കുള്ള പദ്ധതികള്‍, നൂതന കാര്‍ഷിക സംരംഭങ്ങള്‍ എന്നിവ കര്‍ഷകര്‍ക്ക് കൈത്താങ്ങാകും. കെ.എം മാണി സാര്‍ ആവിഷ്‌ക്കരിച്ച കാരുണ്യപദ്ധതി തുടരാനുള്ള തീരുമാനം പാവപ്പെട്ടവര്‍ക്ക് ആശ്വസമേകുമെന്നും ജോസ് കെ.മാണി പറഞ്ഞു.