സഭാ പ്രശ്നം കേന്ദ്ര സർക്കാർ പരിഹരിച്ചാൽ ബിജെപിക്കൊപ്പം നിൽക്കാമെന്ന തോമസ് മാർ അലക്സാന്ത്രിയോസ് മെത്രാപ്പോലീത്തയുടെ പ്രസ്താവന തള്ളി യാക്കോബായ സഭ.
ഇത് സഭയുടെ നിലപാടല്ലന്നും ഔദ്യോഗിക സമിതിയുടെ അംഗീകാരം ഇല്ലാതെയാണ് മെത്രാപ്പോലീത്ത പ്രസ്താവന നടത്തിയതെന്നും യാക്കോബായ സഭ സിനഡ് സെക്രട്ടറി തോമസ് മോർ തിമോത്തിയോസ് മെത്രാപ്പോലീത്തയാണ് വാർത്ത കുറിപ്പിൽ അറിയിച്ചു