സഭാ തർക്കം രാഷ്ട്രീയ ഇന്ധനമാക്കുന്നതിനോട് താൽപര്യമില്ലെന്നും രണ്ട് കൂട്ടരും വിട്ടുവീഴ്ച ചെയ്താൽ മാത്രമേ പ്രശ്ന പരിഹാരം ഉണ്ടാവുകയുള്ളൂവെന്നും മിസോറാം ഗവർണർ പി.എസ് ശ്രീധരൻ പിള്ള.
അത് ചെയ്താൽ ഇത് തരുമെന്ന നിലപാട് ശരിയല്ല. അത്തരമൊരു നിലപാടിന് പ്രധാനമന്ത്രിക്കും താൽപര്യമുണ്ടാവില്ല.
അനുനയ ശ്രമം ഇനിയും തുടരും. പക്ഷെ രാഷ്ട്രീയ വിവാദമാക്കുന്ന കാര്യത്തിലേക്ക് പോവുകയാണെങ്കിൽ തനിക്ക് ഒന്നും ചെയ്യാനില്ലെന്നും പ്രാർഥിക്കാൻ മാത്രമേ കഴിയുകയുള്ളൂവെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
ആര് തീർത്താലും പ്രശ്നം തീരണമെന്നേയുള്ളൂ. മുഖ്യമന്ത്രി പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നതിലും പ്രശ്നമില്ല. ഇതിൽ രാഷ്ട്രീയം കാണേണ്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
ഞങ്ങളെ സഹായിച്ചാൽ തിരിച്ചും സഹായിക്കുമെന്നും ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്നും സഭാ തർക്കത്തിൽ പ്രധാനമന്ത്രി ഇടപെടുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ രാവിലെ യാക്കോബായ സുറിയാനി സഭ മെത്രാപൊലീഞ്ഞ പ്രതികരിച്ചിരുന്നു