മലങ്കരസഭയിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാരിന് സാധിച്ചാൽ ബിജെപിക്കൊപ്പം നിൽക്കുമെന്ന നിലപാടുമായി യാക്കോബായ സഭ.
സഭാ തർക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധ്യസ്ഥതയിൽ ചർച്ചകൾ നടന്നു വരുന്നതിനിടെയാണ് യാക്കാബോയ സഭ നിലപാട് വ്യക്തമാക്കിയത്.
കേന്ദ്ര സർക്കാർ ചർച്ചയ്ക്ക് വിളിച്ചത് തങ്ങൾ വലിയ അനുഗ്രഹമായി കരുതുകയാണ്. എന്നാൽ തങ്ങളുമായി പ്രധാനമന്ത്രി ചർച്ച നടത്തിയ ശേഷം പ്രതികരണമൊന്നും ഇതുവരെ അറിയിച്ചിട്ടില്ലെന്നും യാക്കോബായ സഭ സമരസമിതി കൺവീനർ അലക്സാണ്ട്രിയോസ് മെത്രാപ്പോലിത്ത പറഞ്ഞു.
സഭയെ ആര് സഹായിക്കുന്നോ അവരെ തിരിച്ച് സഹായിക്കും എന്നതാണ് തങ്ങളുടെ രാഷ്ട്രീയമെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ അത് തെളിയിച്ചതാണെന്നും അലക്സാണ്ട്രിയോസ് മെത്രാപ്പോലിത്ത വ്യക്തമാക്കി