സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ എല്ലാം നിയമ വിരുദ്ധം
അതാണ് കിഫ്‌ബിക്ക് എതിരെ കേസ് തെളിയിക്കുന്നതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ K സുരേന്ദ്രൻ കോട്ടയത്ത് പറഞ്ഞു വിജയയാത്രയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ ഫെമ നിയമങ്ങളുടെ ലംഘനം ആണ് ഉണ്ടാകുന്നത് ഇക്കാര്യത്തിൽ
പിണറായി വിജയനും ഐസക്കും ജനങ്ങളോട് മറുപടി പറയണം
അഴക്കടൽ മത്‍സ്യ ബന്ധന ഇടപാടിലും വലിയ അഴിമതിഎന്നിട്ടും ഒന്നും അറിഞ്ഞില്ല എന്നാണ് സർക്കാർ വാദം
എല്ലാ വകുപ്പിലും തട്ടിപ്പ് സംഘം ആണ് കാര്യങ്ങൾ തീരുമാനിക്കുന്നത്തട്ടിപ്പ് സംഘത്തെ മറയാക്കി ആണ് സർക്കാർ 5 വർഷം ഭരിച്ചത്
സംവരണ വിഷയത്തിൽ ലീഗ് നടത്തിയ സമരത്തെ ക്കുറിച്ച് ഉമ്മൻ ചാണ്ടിക്ക് എന്താണ് പറയാനുള്ളത് അത് ud – fന്റെ അനുമതിയോടെയായിരുന്നോ എന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കണം ശബരിമല വിഷയത്തിൽ ഉമ്മൻ ചാണ്ടി മൗനം പാലിച്ചുവെന്നും എന്നിട്ട് ഇപ്പോൾ വിശ്വാസികളുടെ പക്ഷം ചേർന്നിരിക്കുകയാണ് എന്നും സുരേന്ദ്രൻ ആരോപിച്ചു
Pc ജോർജിനെ മുന്നണിയിലെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായിട്ടില്ലയെന്നും പെട്രോൾ വിലവർധനവ് സംസ്ഥാന സർക്കാരിന് തിരിച്ചടിയാകുമെന്നും സുരേന്ദ്രൻ പറഞ്ഞു