സംസ്ഥാന സർക്കാരിനെതിരെ എൻഎസ്എസ് നടത്തുന്ന തുടർച്ചയായ വിമർശനങ്ങളിൽ സംശയങ്ങളുയരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
എന്താണ് അങ്ങനെ പ്രത്യേക പെരുമാറ്റത്തിന് കാരണമെന്ന് മാധ്യമ പ്രവർത്തകർ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരോട് ചോദിക്കണമെന്നും പിണറായി പറഞ്ഞു.
സർക്കാരിനോട് ഒരു പെരുമാറ്റം ഉണ്ടെന്ന് നാട്ടിൽ ഒരു അഭിപ്രായം ഉയരുന്നുണ്ട്. അത് സുകുമാരൻ നായർ മനസ്സിലാക്കുന്നത് നല്ലതാണ്.എനിക്ക് എൻഎസ്എസുമായി ഒരു പ്രശ്നവുമില്ല. സർക്കാരിനുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.