17.1 C
New York
Monday, October 18, 2021
Home Kerala സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ 2019-ലെ സംസ്ഥാന കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ 2019-ലെ സംസ്ഥാന കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ 2019-ലെ സംസ്ഥാന കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

അത് ലറ്റുകളായ കുഞ്ഞ് മുഹമ്മദും മയൂഖ ജോണിയും ജി വി രാജ പുരസ്‌കാരത്തിന് അര്‍ഹരായി.
മൂന്നു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഒളിമ്ബ്യന്‍ സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരത്തിന് ബോക്‌സിങ്ങ് പരിശീലകന്‍ ചന്ദ്രലാല്‍ അര്‍ഹനായി. രണ്ടു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമാണ് പുരസ്‌കാരം. മികച്ച കായിക പരിശീലകനായി വോളിബോള്‍ പരിശീലകന്‍ വി അനില്‍കുമാറിനെ തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമാണ് പുരസ്‌കാരം.
ചങ്ങനാശ്ശേരി അസംപ്‌ഷന്‍ കോളേജിലെ സുജ മേരി ജോര്‍ജ്ജിനാണ് കോളേജ് തലത്തില്‍ മികച്ച കായിക അധ്യാപികക്കുള്ള പുരസ്‌കാരം. മികച്ച കായിക നേട്ടം കൈവരിച്ച കോളേജായി കണ്ണൂരിലെ എസ് എന്‍ കോളേജിനെയും സ്‌കൂളായി പാലക്കാട് ജില്ലയിലെ മാത്തൂര്‍ സി എഫ് ഡി എച്ച്‌ എസിനെയും തെരെഞ്ഞെടുത്തു. കോളേജ് തലത്തില്‍ മികച്ച സ്‌പോട്‌സ് ഹോസ്റ്റല്‍ താരങ്ങളായി പി എസ് അനിരുദ്ധനും പി ഒ സയനയും തെരെഞ്ഞെടുക്കപ്പെട്ടു.
മികച്ച സ്‌പോട്‌സ് ജേണലിസ്റ്റായി അച്ചടിമാധ്യമത്തില്‍ നിന്ന് മാതൃഭൂമിയിലെ സിറാജ് കാസിമും ദൃശ്യമാധ്യമത്തില്‍ നിന്ന് മനോരമ ന്യൂസിലെ അനൂബ് ശ്രീധരനും അര്‍ഹരായി. ദേശാഭിമാനിയിലെ കെ എസ് പ്രവീണ്‍കുമാറാണ് മികച്ച ഫോട്ടോഗ്രാഫര്‍. സ്‌പോട്‌സ് പുസ്തകമായി പ്രകാശ് താമരക്കാട്ട് രചിച്ച ”കായികരംഗത്തെ പ്രതിഭകളുടെ ജീവിത കഥകള്‍” അര്‍ഹതനേടി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

എംജി: പരീക്ഷകൾ മാറ്റി.

മഹാത്മാഗാന്ധി സർവ്വകലാശാല ഒക്ടോബർ 22, വെള്ളിയാഴ്ചവരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കുളത്തിൽ കാൽ വഴുതിവീണ് വിദ്യാർത്ഥി മരിച്ചു.

കുളത്തിൽ കാൽ വഴുതിവീണ്  വിദ്യാർത്ഥി മരിച്ചു. കറുകച്ചാൽ പച്ചിലമാക്കൽ ആറ്റുകുഴിയിൽ ജയചന്ദ്രൻ്റെ മകൻ അരവിന്ദ് (19) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 4.30 യോടെയായിരുന്നു സംഭവം. കൂട്ടുകാരുമൊത്ത് പ്ലാച്ചിക്കൽ ഭാഗത്തുള്ള സ്വകാര്യ വ്യക്തിയുടെ കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു അരവിന്ദ്....

കോവിഡ് ബാധിച്ച ചില ആളുകളുടെ കാല്‍വിരലുകളും ചിലപ്പോള്‍ കൈവിരലുകളും തടിച്ചുതിണര്‍ത്ത് ചില്‍ബ്ലെയിന്‍ പോലുള്ള മുറിവുകള്‍ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ച്‌ പുതിയ പഠനം.

കോവിഡ് ബാധിച്ച ചില ആളുകളുടെ കാല്‍വിരലുകളും ചിലപ്പോള്‍ കൈവിരലുകളും തടിച്ചുതിണര്‍ത്ത് ചില്‍ബ്ലെയിന്‍ പോലുള്ള മുറിവുകള്‍ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ച്‌ പുതിയ പഠനം. വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ ശരീരം ആക്രമണരീതിയിലേക്ക് മാറുന്നതിന്റെ ഒരു പാര്‍ശ്വഫലമാണ് ഇതെന്നാണ് ഗവേഷകര്‍...

പമ്പ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ നാളെ (ഒക്ടോബർ 19 ന്) പുലര്‍ച്ചെ തുറക്കും

പത്തനംതിട്ട: പമ്പ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ നാളെ ( ഒക്ടോബർ 19 ന്)  പുലര്‍ച്ചെ തുറക്കും.  കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഒക്ടോബര്‍ 19ന് ചൊവാഴ്ച...
WP2Social Auto Publish Powered By : XYZScripts.com
error: