സംസ്ഥാന സ്കൂൾ കായിക മേളയുടെ സമഗ്ര കവറേജിനുള്ള പുരസ്കാരം മെട്രൊ വാർത്തയ്ക്ക്
2019 ൽ കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന അറുപത്തിമൂന്നാമത് സ്കൂൾ കായികമേളയിൽ സമഗ്ര കവറേജിന് അച്ചടി വിഭാഗത്തിലാണ് ഈ പുരസ്കാരം . പുരസ്കാര വിതരണച്ചടങ്ങ് 18 ന് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു അറിയിച്ചു .
25,000 രൂപ പാരിതോഷികവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം .
കോഴിക്കോട് ലേഖകൻ ദീപു തോമസ് , ആലപ്പുഴ ലേഖകൻ അബ്ദുൾ സ ലാം , ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ക ഷ്ണൻ എന്നിവരടങ്ങിയ ടീമാണ് മീറ്റ് കവർ ചെയ്തത്
സ്പോർട്സ് എഡിറ്റ ർ സി.കെ. രാജേഷ് കുമാർ കോഓർ ഡിനേഷൻ നിർവഹിച്ചു .
കായികോത്സവ റിപ്പോർട്ടിങ്ങിൽ മെട്രൊ വാർത്തയുടെ നിരവധി സ്പെഷ്യൽ സ്റ്റോറികൾ ഏവരുടെയും പ്ര ശംസ നേടിയിരുന്നു.
പി.ടി. ഉഷ , അഞ്ജു ബോബി ജോർജ് എന്നിവരും കായികോത്സവ റിപ്പോർട്ടിങ്ങിന്റെ ഭാഗമായി . ജോൺ സാമുവൽ , രവി മേനോൻ , എ.വിനോദ് എന്നിവർ ഉൾപ്പെട്ട ജ ഡ്ജിങ് കമ്മിറ്റിയാണ് അവാർഡ് നിർണയം നടത്തിയത് .