17.1 C
New York
Tuesday, September 21, 2021
Home Kerala സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ്, വിതരണം നാളെ മുതല്‍

സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ്, വിതരണം നാളെ മുതല്‍

തിരുവനന്തപുരം ഇടപ്പഴഞ്ഞി ജങ്ഷനിലെ റേഷന്‍ കടയില്‍ രാവിലെ 8.30ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍ വിതരണോദ്ഘാടനം നിര്‍വഹിക്കും.

ഓഗസ്റ്റ് 16 വരെയാണു കിറ്റ് വിതരണം. 15 ഭക്ഷ്യവസ്തുക്കളും തുണിസഞ്ചിയും അടങ്ങുന്നതാണ് ഈ വര്‍ഷത്തെ ഓണക്കിറ്റ്. റേഷന്‍ കാര്‍ഡുകളുടെ മുന്‍ഗണനാ ക്രമത്തിലാണ് വിതരണം ചെയ്യുക. കിറ്റിലെ ഭക്ഷ്യ വസ്തുക്കളുടെ ഗുണമേന്മ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

പഴയ സ്റ്റോക്കിലുള്ള സാധനങ്ങള്‍ കിറ്റില്‍ ഉള്‍പ്പെടുത്തരുതെന്ന് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരു റേഷന്‍ കാര്‍ഡ് ഉടമയ്ക്ക് 570 രൂപയുടെ കിറ്റാകും ലഭിക്കുക.
പായസത്തിന് ആവശ്യമായ സേമിയ അല്ലെങ്കില്‍ പാലട, ഏലയ്ക്ക, നെയ്യ് എന്നിവയ്ക്ക് പുറമെ ഒരു കിലോ പഞ്ചസാരയും അര ലിറ്റര്‍ വെളിച്ചെണ്ണയും ഒരു കിലോ ആട്ടയും കിറ്റിലുണ്ടാകും.

ഓണത്തിന് മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് ഒരു ലിറ്ററും മറ്റ് വിഭാഗങ്ങള്‍ക്ക് അര ലിറ്റര്‍ മണ്ണെണ്ണയും നല്‍കും. അടുത്ത മാസം പത്തിന് ജില്ലാ കേന്ദ്രങ്ങളില്‍ ഓണച്ചന്തകള്‍ തുടങ്ങും

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മുഹമ്മദ്‌ പേരാമ്പ്ര എന്ന അഭിനയപ്രതിഭ..

മുഹമ്മദ് പേരാമ്പ്ര എന്നറിയപ്പെടുന്ന അമ്മദ് എന്നനാടകനടൻ്റെ പച്ചയായ ജീവിതാഅനുഭവങ്ങൾ എഴുതുമ്പോൾ രണ്ടാമത്തെ ബെല്ലോടെ നാടകം ആരംഭിക്കും എന്ന അനൗൺസ്മെൻ്റ് കേൾക്കാം. ജീവിച്ചഭിനയിച്ച, ജീവിതംകണ്ട കലാകാരൻ.മലയോരമേഖലയുടെ പേരും പ്രശസ്തിയും ഉയർത്തിക്കൊണ്ട് അവാർഡുകളുടെയും ആദരവുകളുടെയും നടുവിൽ. തിരൂർ...

ലളിതഗാനം (ഹരിദാസ് പല്ലാരിമംഗലം)

പകൽകിനാവിൻ പടിപ്പുരയെത്തി ...

രാമായണമാസവും ഓൺലൈൻ ഫിലിം ഫെസ്റ്റിവലും (ലേഖനം)

രാമായണ മാസത്തിലെ ഐ. എഫ്. എഫ്. ടി യുടെ ചലച്ചിത്രോത്സവം ഒരു പുതിയ അനുഭവമായിരുന്നു. കോവിഡ് കാലമായതുകൊണ്ട് തിയറ്റർ പ്രദർശനം അനുവദനീയമല്ലല്ലോ. അപ്പോൾ ഓൺലൈൻ രീതിയാണ് അവലംഭിച്ചത്. ഇത് നമ്മുടെ ചലച്ചിത്ര ഇടപെടലുകൾ...

സ്വരമഴ (കവിത) രവി കൊമ്മേരി

അവിടെ ..ആ നിലാവിലായിരുന്നുഎൻ്റെ നടത്തം,ഒഴുകി എത്തുന്നമുരളീഗാനത്തിൻ്റെഈരടികളിൽ പകുതിഎനിക്കുമുണ്ടെന്ന്അവൾ പറഞ്ഞിരുന്നു. വിജനമായ വീഥിയിൽപറന്നടുക്കുന്നസ്വര തരംഗങ്ങൾഎൻ്റെ കാതുകളെഇക്കിളിപ്പെടുത്തി.മനസ്സിലെ മരീചികആ നിശബ്ധ തീരങ്ങളിൽ ...
WP2Social Auto Publish Powered By : XYZScripts.com
error: