17.1 C
New York
Saturday, January 22, 2022
Home Cinema സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം നാളെ.

സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം നാളെ.

തിരുവനന്തപുരം: 2020 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങ് തിങ്കളാഴ്ച വൈകിട്ട് ആറു മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ജേതാക്കള്‍ക്ക് അവാര്‍ഡ് സമ്മാനിക്കും.

മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട അന്ന ബെന്‍, നടന്‍ ജയസൂര്യ, സ്വഭാവ നടന്‍ സുധീഷ്, സ്വഭാവനടി ശ്രീരേഖ, സംവിധായകന്‍ സിദ്ധാര്‍ത്ഥ ശിവ, ഗായകന്‍ ഷഹബാസ് അമന്‍, ഗായിക നിത്യ മാമ്മന്‍, പ്രത്യേക അവാര്‍ഡ് നേടിയ നഞ്ചിയമ്മ തുടങ്ങി 48 പേര്‍ മുഖ്യമന്ത്രിയില്‍ നിന്ന് അവാര്‍ഡുകള്‍ ഏറ്റുവാങ്ങും.

ഡിസംബര്‍ ഒമ്പതു മുതല്‍ 14 വരെ നടക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ (IDSFFK) പോസ്റ്റര്‍ പ്രകാശനവും ചടങ്ങില്‍ നടക്കും. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പൊതുമരാമത്ത് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസിന് പോസ്റ്റര്‍ നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വഹിക്കും.

പുരസ്കാര സമര്‍പ്പണച്ചടങ്ങിനുശേഷം 2020 ലെ മികച്ച സംഗീത സംവിധായകനും പശ്ചാത്തല സംഗീത സംവിധായകനുമുള്ള പുരസ്കാരം ലഭിച്ച എം.ജയചന്ദ്രന്‍ നയിക്കുന്ന പ്രിയഗീതം എന്ന സംഗീത പരിപാടി ഉണ്ടായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ന്യൂയോർക്കിൽ വെടിവയ്പ്പ്- 2 പോലീസ് ഓഫീസർമാർ ഉൾപ്പെടെ മൂന്നു മരണം

ഹർലിം(ന്യൂയോർക്ക്): ഡൊമസ്റ്റിക് വയലൻസ് നടക്കുന്നു എന്നറിഞ്ഞു എത്തിചേർന്ന മൂന്നു പോലീസ് ഓഫീസർമാരെ പതിയിരുന്നാക്രമിച്ചതിനെ തുടർന്ന് രണ്ടു പോലീസ് ഓഫീസർമാർ കൊല്ലപ്പെട്ടു. പ്രതിയെന്ന സംശയിക്കുന്നയാളും പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഈ മാസം പോലീസിനു നേരെ...

നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു.

ഡാളസ്: ബൈഡൻ ഭരണകൂടം അധികാരത്തിലെത്തി ഒരു വർഷം പൂർത്തിയായിട്ടും ഗ്യാസിന്റെയും, നിത്യോപയോഗ സാധനങ്ങളുടെയും വില നിയന്ത്രിക്കുന്നതിൽ തികഞ്ഞ പരാജയം. ഒരു വർഷം മുമ്പു ഉണ്ടായിരുന്ന ഗ്യാസിന്റെ വില(ഗ്യാലന് 2 ഡോളർ) ഇപ്പോൾ ഗ്യാലന്...

കഞ്ചാവ്‌ ചെടി കണ്ടെത്തി.

നിറമരുതൂര്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന്‌ നൂറ്‌ മീറ്റര്‍ വടക്ക്‌ മാറി മൂച്ചിക്കല്‍ റോഡിന്‍റെ സമീപത്തുനിന്ന്‌ റോഡരികില്‍ മുളച്ചുപൊന്തിയ നിലയില്‍ ഒരു മീറ്ററോളം നീളമുള്ള കഞ്ചാവ്‌ ചെടി കണ്ടെത്തി. എക്‌സൈസ്‌ സ്‌ട്രൈക്കിങ്‌ പാര്‍ട്ടിയിലുള്ള...

പത്തനംതിട്ട നഗരസഭ വനിതാ ഹോസ്റ്റല്‍ യാഥാര്‍ത്ഥ്യമാകുന്നു

നഗരസഭയുടെ ഉടമസ്ഥതയിലുള്ള വനിതാ ഹോസ്റ്റല്‍ കം വനിതാ ലോഡ്ജ് 26 ന് രാവിലെ 11 മണിക്ക് നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ നാടിന് സമര്‍പ്പിക്കും. ജില്ലാ ആസ്ഥാനത്ത് ജോലി ചെയ്യുന്ന വനിതാ...
WP2Social Auto Publish Powered By : XYZScripts.com
error: