17.1 C
New York
Thursday, July 7, 2022
Home Kerala സംസ്ഥാനത്ത് 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ ഇന്നു മുതല്‍

സംസ്ഥാനത്ത് 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ ഇന്നു മുതല്‍

തിരുവനന്തപുരം : ഏപ്രിൽ : 1:സംസ്ഥാനത്ത് 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ ഇന്നു മുതല്‍ ഈ വിഭാഗത്തില്‍പെട്ടവര്‍ക്ക് ഓണ്‍ലൈന്‍ മുഖേനയും ആശുപത്രിയില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്തും വാക്‌സിന്‍ സ്വീകരിക്കാം. തിരക്ക് ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് വാക്‌സിനെടുക്കാന്‍ എത്തുന്നതാണ് നല്ലത്. 45 വയസ് കഴിഞ്ഞവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. www.cowin.gov.in എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തെരഞ്ഞെടുക്കാം. 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 45 ദിവസം കൊണ്ട് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

Facebook Comments

COMMENTS

- Advertisment -

Most Popular

മതസൗഹാർദ സന്ദേശവുമായി ആണ്ടു നേർച്ച

കോട്ടയ്ക്കൽ. പതിവു തെറ്റിയില്ല., ചീനംപുത്തൂരിൽ ഓമാനൂർ ശുഹദാക്കളുടെ ആണ്ടുനേർച്ചയ്ക്ക് ഇത്തവണയും നേതൃത്വം നൽകിയത് ആറങ്ങാട്ട് ഗംഗാധരൻ നായരുടെ നേതൃത്വത്തിലുള്ള സംഘം തന്നെ. ഇതര മതസ്ഥരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി നേർച്ച നടത്താൻ തുടങ്ങിയിട്ട് വർഷം...

തലശേരി പാര്‍ക്കിലെ ഒളിക്യാമറാദൃശ്യങ്ങള്‍ പോയത് വിദേശ പോണ്‍ സൈറ്റുകളിലേക്ക്. രണ്ടുപേര്‍ കൂടി അറസ്റ്റില്‍

കണ്ണൂര്‍: തലശേരിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്നു കമിതാക്കളുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. വടക്കുമ്പാട് പാറക്കെട്ട് സ്വദേശി അനീഷ്കുമാർ, പാനൂർ പന്ന്യന്നൂരിലെ വിജേഷ് എന്നിവരാണ് അറസ്റ്റിലായത്. വടകര സ്വദേശികളുടെ പരാതിയിലാണ് ഇരുവരെയും...

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

വളാഞ്ചേരി നഗരസഭയും ഡേവിഡ് ക്രൂസോ വളാഞ്ചേരിയും സംയുക്തമായി ബിആർസി കുറ്റിപ്പുറത്തിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. വളാഞ്ചേരി: മുൻസിപാലിറ്റിയിലെ എല്ലാ സ്കൂളിലെയും കാഴ്ച പരിമിതിയുള്ള കുട്ടികളെ കണ്ടെത്തുന്നതിന് വേണ്ടി നഗരസഭയും ഡേവിഡ്...

കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു

മൂർക്കനാട് : 2022-23 വർഷത്തെ കർഷക സഭയുടെയും ഞാറ്റുവേല ചന്തയുടെയും പഞ്ചായത്ത്‌ തല ഉദ്ഘാടനം മൂർക്കനാട് കൃഷി ഭവൻ ഹാളിൽ വെച്ച് നിർവഹിച്ചു .പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അബ്ദുൽ മുനീർ അധ്യക്ഷത വഹിച്ചു...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: