17.1 C
New York
Thursday, October 21, 2021
Home Kerala സംസ്ഥാനത്ത് സിനിമ റിലീസ് വീണ്ടും പ്രതിസന്ധിയിലേയ്ക്ക്; 60 ശതമാനം തീയറ്ററുകളും അടച്ചു

സംസ്ഥാനത്ത് സിനിമ റിലീസ് വീണ്ടും പ്രതിസന്ധിയിലേയ്ക്ക്; 60 ശതമാനം തീയറ്ററുകളും അടച്ചു

റിപ്പോർട്ട്: വിവേക് പഞ്ചമൻ

സംസ്ഥാനത്തെ സിനിമ റിലീസ് വീണ്ടും പ്രതിസന്ധിയിലേക്ക്. 60 ശതമാനം തീയറ്ററുകളും അടച്ചു. നിലവിലെ സമയ നിയന്ത്രണത്തിൽ പ്രദർശനം മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സിയാദ് കോക്കർ ട്വന്റിഫോറിനോട് പറഞ്ഞു.

തീയറ്ററുകൾ തുറക്കാനുള്ള സർക്കാർ തീരുമാനം ഏറെ പ്രതീക്ഷകളോടെയാണ് സിനിമ ആസ്വാദകർ വരവേറ്റത്. എന്നാൽ നിയന്ത്രണങ്ങളോടെയുള്ള പ്രദർശനം വൻ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്ന് നിർമാതാക്കൾ പറയുന്നു. സെക്കൻഡ് ഷോ കൂടി നടത്താതെ പിടിച്ചു നിൽക്കാനാവില്ലെന്ന് സിയാദ് കോക്കർ വ്യക്തമാക്കി.

വിനോദ നികുതിയിൽ സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ഫിലിം ചേബർ മുഖ്യമന്ത്രിക്ക് കത്തയച്ചു. വിഷയത്തിൽ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ തീയറ്ററുകൾ പൂർണമായും അടഞ്ഞു കിടക്കുന്ന അവസ്ഥ ഉണ്ടാകുമെന്നും സംഘടന അറിയിച്ചു

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സി. കെ. രാജലക്ഷ്മി എഴുതിയ നോവൽ..“ദേവപദം തേടി” (ഭാഗം 26)

മൈഥിലി അഷ്ടപദീലയത്തിൽ ക്ഷീണം കണ്ണുകളെ തലോടികൊണ്ടിരുന്നു.ധന്യ ഞാനിത്തിരി നേരം കിടക്കട്ടേ. മേലേക്കു കയറാൻ തുടങ്ങിയതും അതാ കറൻ്റു പോയി. ധന്യ ഒരു കുഞ്ഞു വിളക്കു കത്തിച്ചു തന്നു. അതുമെടുത്ത് മുറിയിലെത്തി.വിളക്കിന്റെ തിരിയിൽ നിന്നു...

പടക്കപ്പലിന് യാത്രാനുമതി; ബൈപ്പാസിൽ കയറാതെ ബീച്ചിലേയ്ക്കുള്ള യാത്ര വെള്ളിയാഴ്ച്ച.

പടക്കപ്പലിന് യാത്രാനുമതി; ബൈപ്പാസിൽ കയറാതെ ബീച്ചിലേയ്ക്കുള്ള യാത്ര നാളെ ഇരുപത് ദിവസത്തെ കാത്തിരി​പ്പിന് ഒടുവിൽ ലക്ഷ്യസ്ഥാനമായ ആലപ്പുഴ ബീച്ചിലെത്താൻ പടക്കപ്പലിന് യാത്രാനുമതി. ആലപ്പുഴ ബൈപാസ്​​​ മേൽപാലം വഴി കപ്പൽ എത്തിക്കാനുള്ള നീക്കത്തിന്​ ദേശീയപാത അധികൃതർ...

കാലാവസ്ഥാ റിപ്പോർട്ട് ചെയ്യുന്നതിനിടെ ലൈവ് പോയത്, അശ്ലീല വിഡിയോ

വാഷിംഗ്ടൺ: തത്സമയ പ്രക്ഷേപണത്തിനിടെ അബദ്ധങ്ങൾ സംഭവിക്കുന്നത് സ്വാഭ്വാവികമാണ്. എന്നാൽ അമേരിക്കയിലെ ചാനൽ ഇത്തരത്തിൽ ഒരു അപകടം പിണഞ്ഞതിനെതുടർന്ന് പോലീസ് അന്വേഷണം നേരിടുകയാണ്. വാഷിംഗ്ടണിലാണ് സംഭവം. കാലാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെ അബദ്ധത്തിൽ അശ്ലീല വീഡിയോ തെറ്റി...

കവി അയ്യപ്പനെ സ്മരിക്കുമ്പോൾ

"സുഹൃത്തെ,മരണത്തിനുമപ്പുറംഞാൻ ജീവിക്കുംഅവിടെ ഒരു പൂക്കാലമുണ്ടായിരിക്കും…" 'ജീവിതമെന്നാൽ സ്വാതന്ത്ര്യ'മെന്നാണെന്ന് കവിതകളിലൂടെയും സ്വജീവിതത്തിലൂടെയും നിർവചിച്ച കവിയാണ് അയ്യപ്പൻ. ജീവിതവും രതിയും പ്രണയവും കാമവും കണ്ണുനീരും ഒക്കെ നമുക്ക് മുന്നിൽ തുറന്നുവെച്ച് രഹസ്യങ്ങളുടെ ഭാണ്ഡം ചുമക്കാതെ, വിധേയത്വത്തിന്റെ അടയാളമോ...
WP2Social Auto Publish Powered By : XYZScripts.com
error: