സംസ്ഥാനത്ത് സിനിമ തിയറ്ററുകള്‍ തുറക്കുന്നതിന്റെ ഭാഗമായി മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്.
ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് മാത്രമേ സിനിമ പ്രദര്‍ശനം അനുവദിക്കൂ.
ജനുവരി അഞ്ച് മുതലാണ് തിയറ്ററുകൾ തുറക്കാൻ അനുമതി നല്‍കിയിരിക്കുന്നത്.
തിയേറ്ററുകളിൽ ഒന്നിടവിട്ട സീറ്റുകളിലേ പ്രവേശനം പാടുള്ളുവെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം. തിയേറ്ററുകളുടെ പ്രവർത്തന സമയം രാവിലെ ഒൻപത് മുതൽ രാത്രി ഒൻപതുവരെ മാത്രമായിരിക്കും.
മൾട്ടിപ്ളെക്സുകളിൽ ആൾക്കൂട്ടം ഒഴിവാക്കാൻ ഓരോ ഹാളിലും വ്യത്യസ്ത സമയങ്ങളിൽ പ്രദർശനം നടത്തണം.
സീറ്റുകളുടെ 50 ശതമാനം പേരെയേ പ്രവേശിപ്പിക്കാവൂ. കോവിഡ് ലക്ഷണങ്ങളുള്ളവരെ ഒരിക്കലും സിനിമ ഹാളില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കരുത്.
ആവശ്യമായ മുന്‍കരുതലുകള്‍ തിയേറ്റര്‍ അധികൃതര്‍ എടുക്കണം തുടങ്ങിയ നിർദേശങ്ങളാണ് ആരോഗ്യവകുപ്പ് പുറത്തിറക്കിയിരിക്കുന്നത്.