സംസ്ഥാനത്ത് വോട്ടിനു വേണ്ടി കിറ്റ് വൈകിപ്പിച്ച നടപടിയെയാണ് എതിർത്തതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ.സി. വേണുഗോപാൽ.
ആരുടെയും അന്നം മുടക്കാൻ യുഡിഎഫ് ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ കമ്മീഷൻ നടപടിയെടുക്കണം. പോസ്റ്റൽ വോട്ടിന്റെ കാര്യത്തിലും വലിയ തട്ടിപ്പാണ് സംസ്ഥാനത്ത് നടക്കുന്നത്. ഐഡി കാർഡ് പോലും ഇല്ലാത്തവർക്ക് പോസ്റ്റൽ ബാലറ്റ് നൽകുന്നു. ഇരട്ടവോട്ടിൽ വിവാദം വന്നാൽ പിടിച്ചു നിൽക്കാനാണ് കോൺഗ്രസ് നേതാക്കളുടെ പേരും പട്ടികയിൽ തിരുകി കയറ്റിയത്.
കേന്ദ്ര ഏജൻസികൾക്കെതിരെ സര്‍ക്കാർ ജുഡീഷ്യൽ അന്വേഷണ നടപടികളുമായി മുന്നോട്ട് പോകുകയാണ്. ആഴക്കടൽ മത്സ്യബന്ധന കരാര്‍ വിവാദത്തിൽ എന്തുകൊണ്ട് സർക്കാര്‍ അന്വേഷണത്തിന് തയാറാകുന്നില്ലെന്നും വേണുഗോപാൽ ചോദ്യമുന്നയിച്ചു.