സംസ്ഥാനത്ത് മൂന്ന് മത്സ്യബന്ധന തുറമുഖങ്ങൾ കൂടി പ്രവർത്തന സജ്ജമായി.
എറണാകുളത്തെ ചെല്ലാനം, മലപ്പുറത്തെ താനൂർ, കോഴിക്കോട്ടെ വെള്ളയിൽ മത്സ്യബന്ധന തുറമുഖങ്ങളാണ് പ്രവർത്തനം സജ്ജമായിരിക്കുന്നത്. തുറമുഖങ്ങൾ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.
സംസ്ഥാനത്തെ തീരദേശ പശ്ചാത്തല സൗകര്യ വികസന പ്രവർത്തനങ്ങളിൽ മത്സ്യബന്ധന തുറമുഖങ്ങളുടെ നിർമാണം, പാരമ്പര്യ രീതിയിലുള്ള തീരസംരക്ഷണ പ്രവർത്തനങ്ങൾ, തീരദേശ റോഡുകളുടെ നിർമാണം എന്നിങ്ങനെ വിവിധ വികസന പ്രവർത്തനങ്ങളാണ് ഇക്കാലയളവിൽ നടന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.