17.1 C
New York
Thursday, September 23, 2021
Home Kerala സംസ്ഥാനത്ത് പുതിയ കോവിഡ് നിയന്ത്രണങ്ങൾ നിലവിൽവന്നു.

സംസ്ഥാനത്ത് പുതിയ കോവിഡ് നിയന്ത്രണങ്ങൾ നിലവിൽവന്നു.

സംസ്ഥാനത്ത് പുതിയ കോവിഡ് നിയന്ത്രണങ്ങൾ നിലവിൽവന്നു.

പൊതുപരിപാടികളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം നിജപ്പെടുത്തുന്നടക്കം ഉൾക്കൊള്ളിച്ചുള്ള ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചത്.

1.പൊതുപരിപാടികളിൽ പരമാവധി 200 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. അടച്ചിട്ടമുറികളിൽ നടക്കുന്ന പരിപാടികളിലും യോഗങ്ങളിലും പരമാവധി 100 പേർ മാത്രം. ഇതിൽ കൂടുതൽപേരെ പങ്കെടുപ്പിക്കണമെങ്കിൽ കോവിഡ് പരിശോധന റിപ്പോർട്ട് നെഗറ്റീവ് ആയ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വിവാഹം, മരണാനന്തര ചടങ്ങുകൾ, ആഘോഷങ്ങൾ, കലാകായിക മേളകൾ, സാംസ്കാരിക പരിപാടികൾ തുടങ്ങിയവയ്ക്ക് ഇത് ബാധകമാണ്.

2.പരിപാടികളുടെ ദൈർഘ്യം രണ്ട് മണിക്കൂറിൽ കൂടരുത്.

3.പരിപാടികളിൽ ഭക്ഷണം നൽകുന്നുണ്ടെങ്കിൽ പാക്കറ്റുകളിൽ നൽകാൻ ശ്രമിക്കണം.

4.എല്ലാ വ്യാപാരസ്ഥാപനങ്ങളും രാത്രി ഒമ്പത് മണിക്ക് അടയ്ക്കണം. സ്ഥാപനങ്ങൾ ഹോംഡെലിവറി പ്രോത്സാഹിപ്പിക്കണം.

5.യോഗങ്ങളും മറ്റും ഓൺലൈനിൽ സംഘടിപ്പിക്കാൻ ശ്രമിക്കണം. ആശുപത്രികളിലെ ഒപികളിലെ തിരക്ക് ഒഴിവാക്കൻ ഇ-സഞ്ജീവനി ടെലിമെഡിസിൻ ഉൾപ്പെടെയുള്ള സൗകര്യം ഉപയോഗപ്പെടുത്തണം.

6.സിനിമാ തിയേറ്ററുകളും ഹോട്ടലുകളും റെസ്റ്റോറന്റുകളും ഒരേസമയം അമ്പത് ശതമാനം ആളുകളെ മാത്രമേ പ്രവേശിക്കാവൂ. ഹോട്ടലുകളും റെസ്റ്റോറന്റുകളും ഹോംഡെലിവറി പ്രോത്സോഹിപ്പിക്കണം.

7.മെഗാ ഷോപ്പിങ് ഫെസ്റ്റിവലും മറ്റു മേളകളും രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കണം.

8.റംസാൻ സമയമായതിനാൽ ഇഫ്താർ പാർട്ടികളിൽ ആളുകൾ കൂടുന്നത് ഒഴിവാക്കാൻ മതനേതാക്കളും ജില്ലാ അധികാരികളും ശ്രദ്ധിക്കണം.

9.ബസുകളിൽ നിന്നുള്ള യാത്ര അനുവദിക്കില്ല. ഇക്കാര്യം മോട്ടോർ വാഹന വകുപ്പ് അധികൃതർ ഉറപ്പുവരുത്തണം.

10.എ.സി. സംവിധാനമുള്ള മാളുകൾ തിയേറ്ററുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവിടങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണം. പ്രവേശനം പരിമിതപ്പെടുത്തണം. ഇവിടങ്ങളിൽ തെർമൽ സ്ക്രീനിങ് സംവിധാനം ഏർപ്പെടുത്തണം.

11.ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയ മേഖലകളിൽ ആവശ്യമെങ്കിൽ ജില്ലാ മജിസ്ട്രേറ്റുമാർക്ക് സിആർപിസി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കാം.

12.സിവിൽ സപ്ലൈസ്, ഹോർട്ടികോർപ്, കെപ്കോ, മത്സ്യഫെഡ്, മിൽമ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾ ഓൺലൈൻ വിൽപനയും ഹോംഡെലിവറിയും പ്രോത്സാഹിപ്പിക്കണം.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്(ടിപിആർ) കൂടിയ മേഖലകളിൽ ജില്ലാ മജിസ്ട്രേറ്റുമാർക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള അധികാരവും ഉത്തരവിലുണ്ട്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 9)

ആ വാർത്ത അവളെ വല്ലാതെ നടുക്കിഎന്ന് പറയാം.എന്നോട് എന്റെ അസുഖത്തിന്റെ തീവ്രതയൊന്നും അവളറിയിച്ചില്ല. ചെറിയൊരു ബ്ലോക്ക്‌ എന്ന് മാത്രം അറിയിച്ചു. എന്നെ അറിയിച്ചാൽ എനിക്ക് ഏറെ ആവലാതികൾ ഉണ്ടാകും എന്നായിരുന്നു അവളുടെ ഭയം....

മലയാളി സോക്കര്‍ ലീഗ് ടൂര്‍ണ്ണമെന്റ് നവംബര്‍ രണ്ടിന് വിര്‍ജീനിയയില്‍

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഡി സി മെട്രോപോളിറ്റന്‍ ഏരിയയിലെ മലയാളി സോക്കര്‍ പ്രേമികളുടെ സംഘടനയായ മലയാളി സോക്കര്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 2021 എംഎസ്എല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റ് നവംബര്‍  2 നു വിര്‍ജീനിയയില്‍ വച്ച്...

കേരള പ്രീമിയർ ലീഗ് ക്രിക്കറ്റ് ഫൈനൽ സെപ്റ്റംബർ 25ന്

ഡാളസ്: കേരള പ്രീമിയർ ക്രിക്കറ്റ്  ലീഗ് ഫൈനൽ മത്സരം സെപ്റ്റംബർ 25,  ശനിയാഴ്ച  6 മണിക്ക് ഗാർലാൻഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. വിൻസെന്റ് ജോണിക്കുട്ടി നയിക്കുന്ന കേരള ടൈറ്റാനിക്കും , അലൈൻ...

കൂലിത്തർക്കത്തിന്റെ പേരിൽ പാറശാലയിൽ കിണർ കുഴിക്കുന്ന തൊഴിലാളിയെ കിണറില്‍ കല്ലിട്ട് കൊല്ലാൻ ശ്രമം.

പാറശ്ശാല സ്വദേശി സാബുവിനാണ് പരിക്കേറ്റത്. കിണറ്റിലേക്ക് കല്ലിട്ട സുഹൃത്ത് ബിനുവിനെ പൊലീസ് തിരയുകയാണ്.ഇയാൾ ഒളിവിൽ പോയതായാണ് സൂചന. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണിനടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ...
WP2Social Auto Publish Powered By : XYZScripts.com
error: