സംസ്ഥാനത്ത് തുടർഭരണത്തിന് സാധ്യതയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
സർക്കാരിനെതിരേ നടക്കുന്ന പിഎസ്സി ഉദ്യോഗാർഥികളുടെ സമരം എൽഡിഎഫിന് തിരിച്ചടിയുണ്ടാക്കില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നണികളുടെ സ്ഥാനാർഥി നിർണയം കഴിഞ്ഞു എസ്എൻഡിപി യോഗം നിലപാട് പ്രഖ്യാപിക്കും.
സ്ഥാനാർഥി നിർണയത്തിൽ സാമൂഹ്യനീതി പാലിച്ചോ എന്നതു കൂടി നോക്കിയ ശേഷമാകും നിലപാട് പ്രഖ്യാപനം. മൂന്ന് തവണ മത്സരിച്ചവരെ മാറ്റി നിർത്തുന്ന സിപിഐ നിലപാട് നല്ലതാണ്.
ചേർത്തലയിൽ പി. തിലോത്തമനെ ഒഴിവാക്കി ആരെ കൊണ്ടുവരുമെന്നും അദ്ദേഹം ചോദിച്ചു.