17.1 C
New York
Sunday, June 13, 2021
Home Kerala സംസ്ഥാനത്ത് ഓൺലൈനായി സ്‌കൂൾ അധ്യയന വർഷം ആരംഭിച്ചിട്ടും ഒളശ്ശ അന്ധ വിദ്യാലയത്തിലെ കുട്ടികള്‍ക്ക് അവഗണന

സംസ്ഥാനത്ത് ഓൺലൈനായി സ്‌കൂൾ അധ്യയന വർഷം ആരംഭിച്ചിട്ടും ഒളശ്ശ അന്ധ വിദ്യാലയത്തിലെ കുട്ടികള്‍ക്ക് അവഗണന

കോട്ടയം : സംസ്ഥാനത്ത് ഓൺലൈനായി സ്‌കൂൾ അധ്യയന വർഷം ആരംഭിച്ചിട്ടും ഒളശ്ശ അന്ധ വിദ്യാലയത്തിലെ കുട്ടികള്‍ക്ക് അവഗണനയെന്ന് പരാതി. കേരളത്തിലെ ആദ്യ അന്ധ വിദ്യാലയമായ ഒളശ്ശ ഹൈസ്‌കൂളിൽ ഇപ്പോള്‍ പ്രധാനാധ്യാപകന്‍ മാത്രമാണുള്ളത്. മറ്റ് അധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.പരീക്ഷയെഴുതിനിയമനത്തിന് സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. സ്വന്തം നിലയിൽ ദിവസ വേതന വ്യവസ്ഥയിൽ അധ്യാപകരെ നിയമിച്ച് പഠനം മുന്നോട്ടുപോയെങ്കിലും സ്ഥിരം അധ്യാപകർക്ക് നിയമനം നൽകാത്തത് വിദ്യാർഥികളെ ആശങ്കയിലാക്കുകയാണ്. അധ്യാപകരും രക്ഷിതാക്കളും തിരുവനന്തപുരത്തെത്തി ആവശ്യമുന്നയിച്ചെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയുമുണ്ടായില്ല.
വിഷയം ബാലാവകാശ കമ്മീഷൻ വരെ എത്തിയിട്ടും ആരുടേയും ഇടപെടൽ ഉണ്ടായില്ലെന്നും ഇവർ പറയുന്നു. ഇപ്പോൾ ആരംഭിച്ചിരിക്കുന്ന ഓൺലൈൻ ക്ലാസുകളാണ് കാഴ്‌ച വൈകല്യമുള്ള വിദ്യാർഥികൾക്ക് മറ്റൊരു വെല്ലുവിളി. കാഴ്‌ച ന്യൂനതയുള്ളവർക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിന് പരിമിതികളുണ്ട്.സ്ഥിരാധ്യാപകരെ നിയമിച്ചാൽ മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരമാവുകയുള്ളൂ. ആകെ 20 വിദ്യാർഥികൾ മാത്രമുള്ള ഒളശ്ശ സ്‌കൂളിൽ വിദ്യാർഥികൾക്ക് വാക്‌സിൻ നൽകിയ ശേഷം തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് കുട്ടികളുടെയും രക്ഷിതാക്കളുടെയും ആവശ്യം

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പിസയിലെ ചരിഞ്ഞ ഗോപുരവും അനുബന്ധ കാഴ്ചകളും – (യൂറോപ്പിലൂടെ ഒരു യാത്ര) – (ഭാഗം 32)

 ഉണർത്താനുള്ള അലാറം ആറുമണിക്ക് ആയിരുന്നെങ്കിലും അതിനുമുമ്പേ എഴുന്നേറ്റിരുന്നു  ഏഴ് മണിക്കായിരുന്നു പ്രഭാതഭക്ഷണം.. എട്ടുമണിയോടെ എല്ലാവരുടെയും ബാഗുകൾ വണ്ടിയിൽ കയറ്റാൻ തുടങ്ങി സമയം എട്ടര. ഞങ്ങളുടെ വണ്ടി നീങ്ങിത്തുടങ്ങി ഇന്ന്‌ ഇറ്റലിയോട് വിട പറയും പിസ കാണാൻ ആണ്...

തിരിഞ്ഞു നോക്കുമ്പോൾ – ഭരത് ഗോപി

മലയാളിയുടെ നായക സങ്കല്പങ്ങളെ പൊളിച്ചെഴുതിയ അഭിനയകുലപതിയായിരുന്നു ഭരത് ഗോപി. അഭിനയത്തികവിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ മഹാനടൻ. അദ്ദേഹം ജീവൻ നൽകിയ പല കഥാപാത്രങ്ങളും ഇന്നും മലയാളികളുടെ മനസ്സിൽ ഒളിമങ്ങാതെ...

ഓർമ്മയിലെ മുഖങ്ങൾ – എസ്.പി. പിള്ള.

തികഞ്ഞ മനുഷ്യ സ്നേഹിയും പരോപകാരിയുമായ ഒരു വ്യക്തിത്വം. സാധാരണക്കാരൻ്റെ സുഖദു:ഖങ്ങളിൽ എന്നും താങ്ങായ് കൂടെ നിൽക്കുന്ന മലയാളത്തിൻ്റെ ചാർളി ചാപ്ലിൻ എന്നറിയപ്പെടുന്ന, മലയാള സിനിമയിലെ ചിരിയുടെ രാജാവ് എസ്.പി. പിള്ള. ജൂൺ 12...

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ഓർമ്മകൾക്ക് എന്ത് സുഗന്ധം- ഭാഗം (18) ...

ഉമിക്കരി ഉമിക്കരി ഓർമ്മ ഉണ്ടോ… ടൂത്‌പേസ്റ്റ്, ടൂത് ബ്രഷ്, പ്രചാരത്തിൽ വരും മുന്നേ മിക്കവാറും മലയാളികൾ പല്ല് തേയ്ക്കാൻ (ദന്തധാവനം) ഉപയോഗിച്ചുരുന്ന ചൂർണ്ണം ആണ് ഉമിക്കരി. നെല്ലിന്റ പുറം പാളി ആയ ഉമി കരിച്ച്, ചാരമാകുന്നതിനുമുമ്പ്...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap