17.1 C
New York
Monday, November 29, 2021
Home Kerala സംസ്ഥാനത്ത് ഓണച്ചന്തകൾ പത്താം തീയതി മുതൽ,ഓണക്കിറ്റ് വിതരണം ജൂലൈ 31ന് തുടങ്ങും

സംസ്ഥാനത്ത് ഓണച്ചന്തകൾ പത്താം തീയതി മുതൽ,ഓണക്കിറ്റ് വിതരണം ജൂലൈ 31ന് തുടങ്ങും

സംസ്ഥാനത്ത് ഓണച്ചന്തകൾ പത്താം തീയതി മുതൽ,ഓണക്കിറ്റ് വിതരണം ജൂലൈ 31ന് തുടങ്ങും

സംസ്ഥാനത്ത് അടുത്ത പത്താം തീയതി മുതൽ ഓണച്ചന്തകൾ തുടങ്ങുമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ.

ജില്ലാ കേന്ദ്രങ്ങളിലെല്ലാം ഓണച്ചന്തയുണ്ടാകും.

നിയോജക മണ്ഡലം അടിസ്ഥാനത്തിൽ അഞ്ച് ദിവസം ഓണച്ചന്ത നടത്തും,ഇത് 16ന് തുടങ്ങും.

സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഓണക്കിറ്റ് വിതരണം ജൂലൈ 31ന് ആരംഭിക്കും.

റേഷൻ കടകൾവഴി എല്ലാ വിഭാഗം കാർഡുടമകൾക്കും കിറ്റ്‌ ലഭിക്കും.

എഎവൈ (മഞ്ഞ) വിഭാഗത്തിന് ജൂലൈ 31, ആഗസ്റ്റ് 2, 3 തീയതിയിലും പിഎച്ച്‌എച്ച്‌ (പിങ്ക്‌) വിഭാഗത്തിന് ആഗസ്‌ത്‌ 4 മുതൽ 7 വരെ എൻപിഎസ് (നീല) വിഭാഗത്തിന് ആഗസ്റ്റ് 9 മുതൽ 12 വരെയും എൻപിഎൻഎസ് (വെള്ള) വിഭാഗത്തിന് ആഗസ്റ്റ് 13 മുതൽ 16 വരെയുമാണ്‌ കിറ്റ്‌ വിതരണം.

ഓണക്കിറ്റിനായി 16 ഇന കിറ്റാണ് വിതരണം ചെയ്യുന്നത്.

ഓണക്കിറ്റിലെ സാധനങ്ങൾക്ക് സഞ്ചി ഉൾപ്പെടെ 17 ഇനം എന്നത് 16 ഇനം ആയി കുറയ്ക്കുകയായിരുന്നു.

ഒരു റേഷൻ കാർഡ് ഉടമയ്ക്ക് 570 രൂപയുടെ കിറ്റാകും ലഭിക്കുക.

സ്പെഷ്യൽ കിറ്റിൽ നിന്നും ക്രീം ബിസ്കറ്റ് നേരത്തെ ഒഴിവാക്കിയിരുന്നു.

സാമ്പത്തിക ബാധ്യത കുറയ്ക്കാൻ വേണ്ടിയാണ് ബിസ്കറ്റ് ഒഴിവാക്കിയതെന്നാണ് വിശദീകരണം.

22 കോടി രൂപയുടെ അധിക ബാധ്യതയാണ് ബിസകറ്റ് ഉൾപ്പെടുത്തിയാൽ വരുന്നതെന്ന് വിശദീകരണം.

പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയർ, തുവരപ്പരിപ്പ്, തേയില, മുളക്‌പൊടി, ഉപ്പ്, മഞ്ഞൾ, ആട്ട, ഉപ്പേരി, ബാത്ത് സോപ്പ് തുടങ്ങിയവയും പായസം തയ്യാറാക്കുന്നതിനാവശ്യമായ അണ്ടിപ്പരിപ്പ്, എലയ്ക്ക, സേമിയ/പാലട/ഉണക്കലരി എന്നിവയിൽ ഒന്ന്, നെയ്യ്, ഉൾപ്പെടെയുള്ള വിഭവങ്ങളും ഉണ്ടാകും.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇത് കാക്കിയുടെ അഹങ്കാരം; നീതികരിക്കാനാവില്ലെന്ന് ഹൈക്കോടതി.

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഹൈക്കോടതി. ക്ഷമാപണം നടത്താന്‍ ഉദ്യോഗസ്ഥ തയ്യാറാകാത്തത് സങ്കടകരമാണ്. കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്ഥ കാട്ടിയതെന്നും നീതികരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി മൊബൈല്‍ ഫോണ്‍ മോഷണമാരോപിച്ച് ആറ്റിങ്ങലില്‍...

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോയും ക്യാപ്ഷനും; വിവാദമായതോടെ വ്യക്തത വരുത്തി തരൂര്‍ .

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സുപ്രിയ സുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജോതി മണി എന്നിവര്‍ക്കൊപ്പമുള്ള...

ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി.

രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ലെന്ന് വ്യക്തമാക്കി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍...

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം.

രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് ജയം. യു.ഡി.എഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ 96 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 125 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി.പി രാമകൃഷ്ണൻ, പി....
WP2Social Auto Publish Powered By : XYZScripts.com
error: