17.1 C
New York
Thursday, September 28, 2023
Home Kerala സംസ്ഥാനത്ത് ഇതുവരെ 3,47,801 പേർ ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് ഇതുവരെ 3,47,801 പേർ ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് ഇതുവരെ 3,47,801 പേർ ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ്.

മാ​ര്‍​ച്ച് ഒ​ന്നു മു​ത​ല്‍ 60 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്കും 45 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള മ​റ്റ​സു​ഖ​മു​ള്ള​വ​ര്‍​ക്കും കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കി വ​രി​ക​യാ​ണെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

1,31,143 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ ര​ണ്ട് ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു. 91,916 മു​ന്ന​ണി പോ​രാ​ളി​ക​ള്‍​ക്കും 1,14,243 തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും 30,061 അ​റു​പ​ത് വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്കും 45 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള മ​റ്റ​സു​ഖ​മു​ള്ള​വ​ര്‍​ക്കും വാ​ക്സി​ന്‍ ന​ല്‍​കി​യി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്ത് നി​ല​വി​ല്‍ വാ​ക്സി​ന്‍ സ്റ്റോ​ക്കു​ണ്ട്. ഇ​തു​കൂ​ടാ​തെ മാ​ര്‍​ച്ച് 9ന് 21 ​ല​ക്ഷം ഡോ​സ് വാ​ക്സി​നു​ക​ള്‍ എ​ത്തു​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​ട്ടു​ണ്ട്. ക​ഴി​വ​തും കോ ​വി​ന്‍ വെ​ബ് സൈ​റ്റി​ല്‍ മു​ന്‍​കൂ​ട്ടി ബു​ക്ക് ചെ​യ്ത് കേ​ന്ദ്ര​ത്തി​ലെ​ത്തി​യാ​ല്‍ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നാ​കും.

തി​ര​ക്ക് വി​പ​രീ​ത ഫ​ല​മു​ണ്ടാ​ക്കും

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി വാ​ക്സി​ന്‍ എ​ടു​ക്കാ​ന്‍ പ​ല കേ​ന്ദ്ര​ങ്ങ​ളി​ലും തി​ര​ക്ക് ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​ത് വി​പ​രീ​ത ഫ​ല​മു​ണ്ടാ​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. സം​സ്ഥാ​നം സ്വീ​ക​രി​ക്കു​ന്ന കോ​വി​ഡ് പ്ര​തി​രോ​ധ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ളെ ഈ ​തി​ര​ക്ക് ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. കോ ​വി​ന്‍ സൈ​റ്റി​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ സു​ഗ​മ​മാ​ക്കു​ന്ന​തി​ന് കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം ഘ​ട്ടം ഘ​ട്ട​മാ​യി വ​ര്‍​ധി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഓ​രോ കേ​ന്ദ്ര​ത്തി​ലേ​യും സെ​ഷ​നു​ക​ള്‍ മു​ന്‍​കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്യു​ക​യും കോ ​വി​ന്‍ സൈ​റ്റി​ല്‍ അ​ടു​ത്ത 15 ദി​വ​സ​ത്തേ​ക്കു​ള്ള സെ​ഷ​നു​ക​ള്‍ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യും. എ​ല്ലാ ജി​ല്ല​ക​ളും സം​സ്ഥാ​ന​വു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി അ​ടു​ത്ത ദി​വ​സ​ത്തേ​ക്കു​ള്ള കോ​വി​ഡ് വാ​ക്സി​ന്‍ കേ​ന്ദ്ര​ങ്ങ​ളു​ടെ ലി​സ്റ്റ് കൈ​മാ​റും.

ഓ​രോ കേ​ന്ദ്ര​ങ്ങ​ളി​ലേ​യും സെ​ഷ​നു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ള്‍ ദി​നം​പ്ര​തി അ​ച്ച​ടി, സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്ന് ജി​ല്ല​ക​ള്‍ ഉ​റ​പ്പു​വ​രു​ത്തും. പ്രാ​ദേ​ശി​ക ആ​വ​ശ്യ​ക​ത വി​ല​യി​രു​ത്തി​യ ശേ​ഷം ജി​ല്ല​ക​ള്‍ ആ​വ​ശ്യ​മാ​യ മാ​റ്റം വ​രു​ത്തു​ന്ന​താ​ണ്.

തി​ര​ക്ക് കു​റ​യ്ക്കു​ന്ന​തി​ന് സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​നി​ല്‍ ടോ​ക്ക​ണ്‍ സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കും. സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ന്‍ ഉ​ച്ച​യ്ക്ക് മു​മ്പ് 50 ശ​ത​മാ​ന​മാ​യും ഉ​ച്ച ക​ഴി​ഞ്ഞ് 50 ശ​ത​മാ​ന​മാ​യും വി​ഭ​ജി​ക്കും. ഓ​ണ്‍​ലൈ​ന്‍ അ​പ്പോ​യ്ന്‍റ്മെ​ന്‍റ് എ​ടു​ത്ത് വ​രു​ന്ന​വ​ര്‍​ക്കും നേ​രി​ട്ട് വ​രു​ന്ന​വ​ര്‍​ക്കും പ്ര​ത്യേ​ക​മാ​യി നി​ശ്ചി​ത എ​ണ്ണം അ​നു​വ​ദി​ക്കും.

നേ​രി​ട്ട് വ​രു​ന്ന​വ​ര്‍​ക്ക് തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ ടോ​ക്ക​ണ്‍ അ​നു​വ​ദി​ക്കും. ഓ​ണ്‍​ലൈ​ന്‍ അ​പ്പോ​യ്ന്‍റ്മെ​ന്‍റ് എ​ടു​ത്ത ഒ​രു ഗു​ണ​ഭോ​ക്താ​വി​നെ ഒ​രി​ക്ക​ലും വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ ടോ​ക്ക​ണ്‍ എ​ടു​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട​രു​തെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കോട്ടയം അസോസിയേഷൻറെ ആഭിമുഖ്യത്തിൽ ഹെൽത്ത് ആൻഡ് ഇൻഫർമേഷൻ ഫെയർ

ഫിലഡൽഫിയ: അമേരിക്കയിലെ പ്രമുഖ ചാരിറ്റി സംഘടനയായ കോട്ടയം അസോസ്സിയേഷനും ഫിലഡൽഫിയ കോർപ്പറേഷൻ ഫോർ ഏജിങ്ങിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 28 ശനിയാഴ്ച അസൻഷൻ മാർത്തോമ ചർച്ച് (10197, NORTHEAST AVE, PHILADELPHIA, PA -...

മോണ്ട്‌ഗോമറി കൗണ്ടിയിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയയാളെ അറസ്റ്റ് ചെയ്തു

പെർകിയോമെൻ, പെൻസിൽവാനിയ-- പെൻസിൽവാനിയയിലെ മോണ്ട്ഗോമറി കൗണ്ടിയിൽ വാരാന്ത്യത്തിൽ അമ്മയെയും സഹോദരനെയും വെടിവെച്ചുകൊന്ന കേസിൽ ആരോൺ ദെഷോങ്ങ് (49)നെ അറസ്റ്റ് ചെയ്തു. ആരോൺ ദെഷോങ്ങിനെതിരെ കൊലക്കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പിൽ തടവിലാണ്. പെർകിയോമെൻ ടൗൺഷിപ്പിലെ ഗ്രേവൽ പൈക്കിലെ...

അമേരിക്കയിൽ സൗജന്യ കോവിഡ് പരിശോധനാ കിറ്റുകളുടെ വിതരണം പുനരാരംഭിക്കുന്നു, ഓരോ വീട്ടിലേയ്ക്കും നാലു കിറ്റുകൾ ഓർഡർ ചെയ്യാം.

വാഷിംഗ്ടൺ -- പുതിയ അറ്റ്-ഹോം COVID-19 ടെസ്റ്റുകൾ നിർമ്മിക്കുന്നതിന് ബൈഡൻ അഡ്മിനിസ്ട്രേഷൻ 600 മില്യൺ ഡോളർ ധനസഹായം നൽകുന്നു. കൂടാതെ അമേരിക്കക്കാർക്ക് ഓരോ വീട്ടിലും നാല് സൗജന്യ ടെസ്റ്റുകൾ വരെ ഓർഡർ ചെയ്യാൻ...

നൂറുകണക്കിന് സ്റ്റോറുകൾ അടച്ചുപൂട്ടാൻ റൈറ്റ് എയ്ഡ് ഫാർമസികൾ ബാങ്ക് റെപ്‌സിയായി അടച്ചുപൂട്ടുന്നു.

ഫിലഡൽഫിയ -- ഫിലഡൽഫിയ ആസ്ഥാനമായുള്ള റൈറ്റ്-എയ്ഡ് ഫാർമസി രാജ്യവ്യാപകമായി അതിന്റെ നൂറുകണക്കിന് സ്റ്റോറുകൾ ഉടൻ അടച്ചുപൂട്ടും. കടബാധ്യതകൾക്കും നിയമപരമായ ഭീഷണികൾക്കും ഇടയിൽ ബാങ്ക് റെപ്‌സി ഫയൽ ചെയ്ത് അടച്ചുപൂട്ടലിന് പദ്ധതിയിടുന്നു. നേവി യാർഡ് ആസ്ഥാനമായി...
WP2Social Auto Publish Powered By : XYZScripts.com
error: