തിരുവനന്തപുരം :സംസ്ഥാനത്തെ 10 എയ്ഡഡ് സ്കൂളുകൾ കൂടി സർക്കാർ ഏറ്റെടുക്കും
പുലിയന്നൂര് സെന്റ് തോമസ് യു.പി. സ്കൂള്, ആർ.വി.എൽ.പി.എസ്. (കുരുവിലശ്ശേരി), എ.എൽ പി.എസ്. (മുളവുകാട്), എം.ജി.യു.പി.എസ്. (പെരുബിള്ളി മുളന്തുരുത്തി), എൽ.പി.എസ്. (കഞ്ഞിപ്പാടം), എൻ.എൻ എസ്.യു.പി.എസ് (ആലക്കാട്), എസ്.എം.എൽ.പി.എസ്. (ചുലിശ്ശേരി), ടി.ഐ.യു.പി.എസ്. (പൊന്നാനി), ശ്രീവാസുദേവാശ്രമം ഹയർസെക്കണ്ടറി സ്കൂൾ (നടുവത്തൂർ), സർവജന ഹയർസെക്കണ്ടറി സ്കൂൾ(പുതുക്കോട്, പാലക്കാട്) എന്നീ സ്കൂളുകൾഏറ്റെടുക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.
2019ല് കൊറിയയില് നടന്ന അന്താരാഷ്ട്ര ബോഡി ബില്ഡിംഗ് ചാമ്ബ്യന്ഷിപ്പില് ഇന്ത്യയെ പ്രതിനിധാനം ചെയ്ത് മിസ്റ്റർ യൂണിവേഴ്സ് പട്ടം കരസ്ഥമാക്കിയ ചിത്തരേഷ് നടേശനും ലോക പുരുഷ ശരീരസൗന്ദര്യ മത്സരങ്ങളില് വെള്ളി മെഡല് നേടിയ ഷിനു ചൊവ്വക്കും അവരുടെ നേട്ടങ്ങളും കുടുംബപശ്ചാത്തലവും കണക്കിലെടുത്ത് യോഗ്യതയ്ക്കനുസരിച്ച് സര്ക്കാര് ജോലി നല്കാന് തീരുമാനിച്ചു.