17.1 C
New York
Thursday, June 30, 2022
Home Kerala സംസ്ഥാനത്തെ സ്ക്കൂളുകൾ ജൂൺ ഒന്നിന് തുറക്കും.

സംസ്ഥാനത്തെ സ്ക്കൂളുകൾ ജൂൺ ഒന്നിന് തുറക്കും.

സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കം. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും യോഗം ചേർന്നു. സ്കൂള്‍ തുറക്കുന്നതിനുള്ള നടപടികള്‍ സജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.

കഴക്കൂട്ടം ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്‌കൂളിലാകും പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുക. അതേസമയം, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്‌കൂൾ കെട്ടിടങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. അത്തരം സ്‌കൂളുകളുടെ കണക്ക് എടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

അസിസ്റ്റന്റ് എഡ്യുക്കേഷണല്‍ ഓഫീസര്‍, ഡിസ്ട്രിക്ട് എഡ്യുക്കേഷണല്‍ ഓഫീസര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യുക്കേഷന്‍, റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ജോയന്റ് ഡയറക്ടര്‍മാര്‍, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍, തുടങ്ങിയവര്‍ ഇന്ന് തിരുവനന്തപുരം ശിക്ഷക് സദനില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു.

Facebook Comments

COMMENTS

- Advertisment -

Most Popular

24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 18,000 പേർക്ക്‌.

ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 18,000 കടന്നു. ഇന്ന് 18,819 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 4.16 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 39 മരണവും സ്ഥരീകരിച്ചു. 39...

മരുന്ന് മാറി നല്‍കി: മെഡിക്കല്‍ ഷോപ്പിനെതിരെ കേസ്.

ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭം നിലനിര്‍ത്തുന്നതിനുള്ള മരുന്നിന് പകരം ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്ന് എടവണ്ണയിലെ സ്വകാര്യ മെഡിക്കല്‍ ഷോപ്പിനെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തു. എടവണ്ണ സ്വദേശിയുടെ പരാതിയിലാണ് നടപടി. എടവണ്ണയിലെ സ്വകാര്യ...

ബീച്ചില്‍ ഉറങ്ങാന്‍ കിടന്ന യുവാവിനെ കാണാനില്ലെന്ന് പരാതി; തിരയില്‍പ്പെട്ടെന്ന് സംശയം.

മദ്യപിച്ച ശേഷം സുഹൃത്തിനൊപ്പം കടല്‍ കാണാന്‍ കുമരകത്തുനിന്ന് ആലപ്പുഴ കാട്ടൂര്‍ ജങ്ഷന് പടിഞ്ഞാറുള്ള തീരത്ത് അര്‍ധരാത്രിയോടെ എത്തിയ യുവാവിനെ കാണാനില്ലെന്ന് പരാതി.കുമരകം പഞ്ചായത്ത് നാലാം വാര്‍ഡില്‍ ആപ്പീത്ര ഭാഗത്ത് പുത്തന്‍പുര പരേതനായ വിശ്വംഭരന്റെ...

ജിഎസ്ടി നിരക്കുകളില്‍ മാറ്റം.

ആയിരം രൂപയില്‍ താഴെ പ്രതിദിന വാടകയുള്ള ഹോട്ടല്‍ മുറികളും ജിഎസ്ടി പരിധിയില്‍. 12 ശതമാനം ജിഎസ്ടി ഈടാക്കണമെന്ന ശുപാര്‍ശ ചണ്ഡീഗഡില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം അംഗീകരിച്ചു. നിലവില്‍ ആയിരം രൂപയില്‍ താഴെയുള്ള...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: