17.1 C
New York
Saturday, January 22, 2022
Home Kerala സംസ്ഥാനത്തെ മഴക്കെടുതിയില്‍ കെഎസ്‌ഇബിക്ക് 13.67 കോടി രൂപ നഷ്ടമുണ്ടായെന്ന് കെഎസ്‌ഇബി.

സംസ്ഥാനത്തെ മഴക്കെടുതിയില്‍ കെഎസ്‌ഇബിക്ക് 13.67 കോടി രൂപ നഷ്ടമുണ്ടായെന്ന് കെഎസ്‌ഇബി.

തിരുവനന്തപുരം : മഴക്കെടുതിയില്‍ 11 കെവി ലൈനുകളും ട്രാന്‍സ്ഫോര്‍മറുകളും ഉള്‍പ്പെടെ നശിച്ചാണ് വലിയ നാശനഷ്ടമുണ്ടായത്. ഇത് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കും.

മൂന്നരലക്ഷം കണക്ഷനുകളാണ് തടസ്സപ്പെട്ടത്. ഇതില്‍ രണ്ടരലക്ഷത്തോളം കണക്ഷനുകള്‍ പുനസ്ഥാപിച്ചു. മഴ ഏറെ നാശം വിതച്ച മേഖലകളില്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തോളം കണക്ഷനുകള്‍ പുനസ്ഥാപിക്കാനുണ്ട്.
രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഈ കണക്ഷനുകള്‍ പുനസ്ഥാപിക്കും.

60 ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്‌ഫോമറുകളും തകരാറിലായെന്നാണ് കണക്ക്. സംസ്ഥാനത്ത് ആകെ 4.18 ലക്ഷം വൈദ്യുതി കണക്ഷനുകള്‍ തകരാറിലായിട്ടുണ്ട്.

അതേസമയം, മഴ ശക്തമായതോടെ വൈദ്യുതി ആവശ്യത്തില്‍ കുറവ് വന്നിട്ടുണ്ട്. പ്രതിദിന ഉപഭോഗം 3400 മെഗാവാട്ടാണ്. പീക് ടൈമിലെ വൈദ്യുതി ലഭ്യത കുറവ് 50 മെഗാവാട്ട് മാത്രമാണ്. അതുകൊണ്ട് തന്നെ നിലവില്‍ കാര്യമായ വൈദ്യുതി പ്രതിസന്ധിയില്ല.
ജലവൈദ്യുത പദ്ധതികളില്‍ നിന്നും പരമാവധി ഉത്പാദനം നടത്തുന്നുണ്ട്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ന്യൂയോർക്കിൽ വെടിവയ്പ്പ്- 2 പോലീസ് ഓഫീസർമാർ ഉൾപ്പെടെ മൂന്നു മരണം

ഹർലിം(ന്യൂയോർക്ക്): ഡൊമസ്റ്റിക് വയലൻസ് നടക്കുന്നു എന്നറിഞ്ഞു എത്തിചേർന്ന മൂന്നു പോലീസ് ഓഫീസർമാരെ പതിയിരുന്നാക്രമിച്ചതിനെ തുടർന്ന് രണ്ടു പോലീസ് ഓഫീസർമാർ കൊല്ലപ്പെട്ടു. പ്രതിയെന്ന സംശയിക്കുന്നയാളും പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഈ മാസം പോലീസിനു നേരെ...

നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു.

ഡാളസ്: ബൈഡൻ ഭരണകൂടം അധികാരത്തിലെത്തി ഒരു വർഷം പൂർത്തിയായിട്ടും ഗ്യാസിന്റെയും, നിത്യോപയോഗ സാധനങ്ങളുടെയും വില നിയന്ത്രിക്കുന്നതിൽ തികഞ്ഞ പരാജയം. ഒരു വർഷം മുമ്പു ഉണ്ടായിരുന്ന ഗ്യാസിന്റെ വില(ഗ്യാലന് 2 ഡോളർ) ഇപ്പോൾ ഗ്യാലന്...

കഞ്ചാവ്‌ ചെടി കണ്ടെത്തി.

നിറമരുതൂര്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന്‌ നൂറ്‌ മീറ്റര്‍ വടക്ക്‌ മാറി മൂച്ചിക്കല്‍ റോഡിന്‍റെ സമീപത്തുനിന്ന്‌ റോഡരികില്‍ മുളച്ചുപൊന്തിയ നിലയില്‍ ഒരു മീറ്ററോളം നീളമുള്ള കഞ്ചാവ്‌ ചെടി കണ്ടെത്തി. എക്‌സൈസ്‌ സ്‌ട്രൈക്കിങ്‌ പാര്‍ട്ടിയിലുള്ള...

പത്തനംതിട്ട നഗരസഭ വനിതാ ഹോസ്റ്റല്‍ യാഥാര്‍ത്ഥ്യമാകുന്നു

നഗരസഭയുടെ ഉടമസ്ഥതയിലുള്ള വനിതാ ഹോസ്റ്റല്‍ കം വനിതാ ലോഡ്ജ് 26 ന് രാവിലെ 11 മണിക്ക് നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ നാടിന് സമര്‍പ്പിക്കും. ജില്ലാ ആസ്ഥാനത്ത് ജോലി ചെയ്യുന്ന വനിതാ...
WP2Social Auto Publish Powered By : XYZScripts.com
error: