17.1 C
New York
Monday, September 20, 2021
Home Kerala സംസ്ഥാനത്തെ കൊവിഡ് വ്യാപന തോത്; പത്ത് ദിവസങ്ങള്‍ക്കകം കുറയുമെന്ന് റിപ്പോര്‍ട്ട്.

സംസ്ഥാനത്തെ കൊവിഡ് വ്യാപന തോത്; പത്ത് ദിവസങ്ങള്‍ക്കകം കുറയുമെന്ന് റിപ്പോര്‍ട്ട്.

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപന തോത് പത്ത് ദിവസങ്ങള്‍ക്കകം കുറയുമെന്ന് സര്‍ക്കാറിന്റെ പ്രോജക്ഷന്‍ റിപ്പോര്‍ട്ട്. രോഗ വ്യാപന തോത് കണക്കാക്കുന്ന കോവിഡ് ആര്‍ ഘടകം ഈയാഴ്ച വീണ്ടും ഉയര്‍ന്നില്ലെങ്കില്‍ പ്രതിസന്ധിയുണ്ടാകില്ലെന്നാണു വിലയിരുത്തല്‍. .

ഒരാളില്‍നിന്ന് എത്ര പേരിലേക്കു രോഗം പകരുമെന്നു കണക്കാക്കാന്‍ ഉപയോഗിക്കുന്ന സൂചകമാണ് ആര്‍ ഘടകം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്തെ 0.96ല്‍ നിന്ന് 1.5 ആയി ഉയര്‍ന്നിരുന്നു.

ഓണത്തിനു ശേഷം ആര്‍ 2 വരെ ഉയരാമെന്ന നേരത്തേ ആശങ്കയായിരുന്നു സംസ്ഥാനത്തിന് പിന്നിലുണ്ടായിരുന്നത്.പുതിയ സാഹചര്യത്തില്‍ ഈ തോതില്‍ ഉയര്‍ച്ച ഉണ്ടാകാത്ത പക്ഷം ആശങ്കയ്ക്കും സാധ്യയില്ല. അതേസമയം, ഈയാഴ്ച അവസാനത്തോടെ രോഗികളുടെ എണ്ണം ദിവസം 40,000 ത്തിനു മുകളിലെത്താമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: