സംസ്ഥാനത്തെ ഏക ട്രാന്‍സ് ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി അനന്യ കുമാരി അലക്‌സ് മത്സരത്തില്‍ നിന്നും പിന്‍മാറി. കോഴിക്കോട് വേങ്ങര മണ്ഡലത്തില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിയാണ് ഇവര്‍ മത്സരിക്കാനിരുന്നത്. പാര്‍ട്ടി നേതാക്കളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് പിന്‍മാറ്റം. ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റീസ് പാര്‍ട്ടി നേതാക്കള്‍ തന്നെ മാനസികമായി പീഡിപ്പിച്ചെന്നാണ് അനന്യ ആരോപിക്കുന്നത്. വിലകുറഞ്ഞ പബ്ലിസിറ്റിക്കു വേണ്ടിയാണ് വേങ്ങരയില്‍ പാര്‍ട്ടി തന്നെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഇനിയും ജനങ്ങളെ പറ്റിക്കാന്‍ താല്‍പര്യമില്ല. ഇവരുടെ കള്ളക്കളികള്‍ക്ക് കൂട്ട് നില്‍ക്കാനാകില്ലെന്നും അനന്യ കുമാരി പറയുന്നു.
സംസ്ഥാനത്തെ ഏക ട്രാന്‍സ് ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി അനന്യ കുമാരി അലക്‌സ് മത്സരത്തില്‍ നിന്നും പിന്‍മാറി.
Facebook Comments
COMMENTS
Facebook Comments