17.1 C
New York
Tuesday, June 15, 2021
Home Kerala സംസ്ഥാനത്തെ ഇരട്ട വോട്ടുകളുടെ സമ്പൂർണ്ണ വിവരവുമായി യുഡിഎഫിന്റെ വെബ്സൈറ്റ്.

സംസ്ഥാനത്തെ ഇരട്ട വോട്ടുകളുടെ സമ്പൂർണ്ണ വിവരവുമായി യുഡിഎഫിന്റെ വെബ്സൈറ്റ്.

സംസ്ഥാനത്തെ ഇരട്ട വോട്ടുകളുടെ സമ്പൂർണ്ണ വിവരവുമായി യുഡിഎഫിന്റെ വെബ്സൈറ്റ്. www.operationtwins.com എന്ന വെബ്സൈറ്റിലാണ് ഈ വിവരമുള്ളത്. ഇന്ന് രാത്രി ഒൻപത് മണിയോടെ വെബ്സൈറ്റ് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. ഇരട്ടവോട്ടുകളുടെ മുഴുവൻ വിവരങ്ങളും പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിട്ടുണ്ട്. 140 മണ്ഡലങ്ങളിലെയും ഇരട്ട വോട്ടുകളുടെ പൂർണ്ണ വിവരവും ഇതിൽ ലഭ്യമാണെന്ന് എന്നാണ് യുഡിഎഫ് വൃത്തങ്ങൾ പറയുന്നു. കള്ളവോട്ടുകൾക്കെതിരെ യുഡിഎഫ് ബൂത്ത്തല പ്രവർത്തകരുടെ സംരംഭം എന്ന ആമുഖത്തോടെയാണ് വെബ്സൈറ്റ് സജ്ജമാക്കിയിരിക്കുന്നത്. വെബ്സൈറ്റിൽ പ്രവേശിച്ചാൽ ആർക്കുവേണമെങ്കിലും അവരുടെ പേരുമായി ഒത്തുനോക്കി ഇരട്ട വോട്ടുണ്ടോയെന്ന് പരിശോധിക്കാം. 38,586 ഇരട്ട വോട്ടുകൾ മാത്രമേ കണ്ടെത്താനായുള്ളുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ ഈ വാദം യുഡിഎഫ് അംഗീകരിച്ചിട്ടില്ല. 4.34 ലക്ഷം ഇരട്ട വോട്ടുകളെക്കുറിച്ചുള്ള പരാതിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിരുന്നത്. തങ്ങൾ നൽകിയ പരാതിയിന്മേൽ കൃത്യമായ നടപടി എടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് വെബ്സൈറ്റിലൂടെ വിവരങ്ങൾ പുറത്തു വിടുന്നതെന്ന് കെപിസിസി വൃത്തങ്ങൾ പറഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ട്രെയിന്‍ സര്‍വീസുകള്‍ ഘട്ടംഘട്ടമായി പുനരാരംഭിക്കും

ട്രെയിന്‍ സര്‍വീസുകള്‍ ഘട്ടംഘട്ടമായി പുനരാരംഭിക്കും, ജനശതാബ്ദി, ഇന്റര്‍സിറ്റി നാളെ മുതല്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യാത്രക്കാര്‍ കുറഞ്ഞതോടെ നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കും. ഇന്റര്‍സിറ്റി, ജനശതാബ്ദി ട്രെയിനുകള്‍ ബുധനാഴ്ച മുതല്‍ ഓടിത്തുടങ്ങും. ചെന്നൈയില്‍നിന്ന്...

ഐഷ സുൽത്താനയ്ക്കെതിരായ രാജ്യദ്രോഹ കേസ്: ഹൈക്കോടതി പൊലീസിനോട് മറുപടി തേടി

ഐഷ സുൽത്താനയ്ക്കെതിരായ രാജ്യദ്രോഹ കേസ്: ഹൈക്കോടതി പൊലീസിനോട് മറുപടി തേടി ലക്ഷദ്വീപ് സാമൂഹിക പ്രവർത്തകയും ചലച്ചിത്രപ്രവർത്തകയുമായ ഐഷ സുൽത്താനയ്ക്കെതിരായ കേസിൽ രാജ്യദ്രോഹം കുറ്റം ചുമത്തിയതിന്റെ കാരണങ്ങൾ പൊലീസിനോട് ഹൈക്കോടതി ചോദിച്ചു. ഐഷ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ...

കടല്‍ക്കൊല കേസിലെ ഇന്ത്യയിലെ എല്ലാ നടപടികളും സുപ്രീം കോടതി അവസാനിപ്പിച്ചു; നഷ്ടപരിഹാരം 10 കോടി രൂപ

ദില്ലി: നീണ്ട ഒമ്പത് വർഷത്തെ നിയമനടപടികൾക്കൊടുവിൽ കടൽക്കൊലക്കേസ് അവസാനിപ്പിക്കാൻ സുപ്രീം കോടതി തീരുമാനം. ഇറ്റാലിയൻ നാവികർക്കെതിരായ കേസ് നടപടികൾ അവസാനിപ്പിച്ച് സുപ്രീം കോടതി ഉത്തരവ് ഇറക്കി. 2012 ഫെബ്രുവരി 15ന് രണ്ട് മലയാളി മത്സ്യത്തൊഴിലാളികളെ...

പിന്നോട്ടെടുത്ത കാർ ഇടിച്ച് വീട്ടമ്മ മരിച്ചു.

പിന്നോട്ടെടുത്ത കാർ ഇടിച്ച് വീട്ടമ്മ മരിച്ചു. ചങ്ങനാശേരി പൂവം കൊച്ചുതറ വീട്ടിൽ ബിജു വിൻ്റെ ഭാര്യ ഷീല ( 45 ) യാണ് മരിച്ചത്. തിങ്കളാഴ്ച്ച വൈകുന്നേരം 4.30 ഓടെ പെരുന്ന ഒന്നാം...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap