17.1 C
New York
Monday, September 27, 2021
Home Kerala സംസ്ഥാനങ്ങളിൽ ലോക്ക്ഡൗണിനെ തുടർന്ന് അടച്ചിട്ട; സ്കൂളുകളും കോളേജുകളും ഇന്ന് തുറക്കും.

സംസ്ഥാനങ്ങളിൽ ലോക്ക്ഡൗണിനെ തുടർന്ന് അടച്ചിട്ട; സ്കൂളുകളും കോളേജുകളും ഇന്ന് തുറക്കും.

ന്യൂഡെൽഹി: വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് അടച്ചിട്ട സ്കൂളുകളും കോളേജുകളും ഇന്ന് തുറക്കും. ദില്ലി,രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലാണ് ഇന്ന് സ്കൂളുകൾ തുറക്കുക. രാജസ്ഥാനിൽ ആദ്യഘട്ടമായി 9 മുതൽ 12 വരെയുള്ള ക്ലാസുകളും കോളേജുകളും ആണ് തുറക്കുന്നത്. 50 % വിദ്യാർത്ഥികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. വിദ്യാർത്ഥികൾ രക്ഷിതാക്കളുടെ അനുമതിപത്രം ഹാജരാക്കണം. കാസ്സുകളിൽ പങ്കെടുക്കുന്നത് നിർബന്ധമല്ലെന്നും ഓൺലൈൻ ക്ലാസുകൾ തുടരുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

സ്കൂളുകളുടെ പ്രവർത്തനങ്ങൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളും സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകളും മധ്യപ്രദേശിൽ ആറു മുതൽ 12 വരെയുള്ള ക്ലാസ്സുകളും ഇന്ന് ആരംഭിക്കും. തമിഴ്നാട്ടിൽ 9 മുതൽ 12 വരെയുള്ള ക്ലാസുകളും കോളേജുകളും മാത്രമാണ് ഇന്ന് തുടങ്ങുന്നത്. ഒരു ക്ലാസിൽ 20 കുട്ടികൾ എന്ന നിലയിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ നടത്താനാണ് സർക്കാർ നിർദ്ദേശം.

കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനുള്ള നിർദ്ദേശങ്ങൾ സ്കൂളുകൾക്ക് നൽകിയിട്ടുണ്ട്. സ്കൂൾ കുട്ടികൾക്ക് ബസ് യാത്ര സൗജന്യമാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. കോളേജുകളിലും ഷിഫ്റ്റ് അടിസ്ഥാനത്തിലാകും ക്ലാസ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നീലഗിരി എക്സ്പ്രെസ്സ് (കഥ-ഭാഗം..2)

രാത്രി മുഴുവനും അവർ പരസ്പരം മലയാളവും തമിഴും കലർത്തി സംസാരിച്ചുകൊണ്ടിരുന്നു.. അവരുടെ പ്രണയം പൂത്തുലയുകയാണ്..അവളുടെ മൃദുലവും കോമളവുമായ വലതുകരം അവൻ അവന്റെ കൈകളിലേക്ക് കവർന്നെടുത്തു..അവൾ കൈ പിൻവലിക്കാതെ അവനിലേക്ക് കുറച്ചു കൂടി ചേർന്നിരുന്നു.. "എന്നെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (47)

ശ്രാവണം എന്ന സംസ്കൃതപദത്തിന്റെ തത്ഭവരൂപമാണ് ഓണമെന്ന് ചില ഭാഷാപണ്ഡിതൻമാർ അഭിപ്രായപ്പെടുന്നുണ്ട്. സംഘകാലകൃതികളായ പത്തുപാട്ടിലെ മധുരൈകാഞ്ചി എന്ന ഗ്രന്ഥത്തിൽ ഇന്ദ്രവിഴ എന്നു ആദ്യകാലത്തു വിളിപ്പേരുള്ള ഓണം കേരളത്തിലും തമിഴ്നാട്ടിലും ആഘോഷിച്ചിരുന്നതായി പറയുന്നു. ഓണത്തെക്കുറിച്ചുള്ള ചരിത്രപരാമർശങ്ങളും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (46)

"'മാവേലി നാടു വാണീടും കാലംമാനുഷ്യരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കും കാലംഅപത്തങ്ങാർക്കു മൊട്ടില്ല താനും " എൻ്റെ സങ്കല്പത്തിലെ ഓണം - ഈ ആപത്തു കാലത്ത് വന്നെത്തിയ ഓണത്തെ വരവേറ്റുകൊണ്ട് മലയാളി മനസ്സിൽ എൻ്റെ സങ്കല്പത്തിലെ ഓണക്കാലത്തെപ്പറ്റി എഴുതാൻ കിട്ടിയ...
WP2Social Auto Publish Powered By : XYZScripts.com
error: