സംവിധായകൻ മേജർ രവി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ പങ്കെടുത്തു.
തൃപ്പൂണിത്തുറയിൽ യാത്രയ്ക്ക് നൽകിയ സ്വീകരണ പരിപാടിയിലാണ് മേജർ രവി പങ്കെടുത്തത്.
ക്ഷണിച്ചതനുസരിച്ചാണ് പോകുന്നത്.
പരിപാടിയിൽ പങ്കെടുത്തെന്ന് കരുതി കോൺഗ്രസുകാരനാവുന്നില്ല. കോൺഗ്രസിൽ ചേരുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി അനുഭാവിയായിട്ടാണ് മേജർ രവി അറിയപ്പെടുന്നത്.