സംവിധായകന്‍ ശാന്തിവിള ദിനേശിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സൈബര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് ശാന്തിവള ദിനേശിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നതിനാല്‍ ശാന്തിവിള പുറത്തിറങ്ങി. സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാമര്‍ശത്തെ തുടര്‍ന്നാണ് ശാന്തിവിളയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി പരാതി നല്‍കിയത്. വഞ്ചിയൂര്‍ കോടതിയില്‍ നിന്നാണ് ശാന്തിവിള മുന്‍കൂര്‍ ജാമ്യം നേടിയത്. തന്‍റെ സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന വിധത്തിൽ യൂട്യൂബിലൂടെ അപകീർത്തി പരാമർശം നടത്തിയതിന് ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ നേരത്തെയും ശാന്തിവിള ദിനേശിനെതിരെ കേസെടുത്തിരുന്നു. ഈ കേസിൽ ഹൈക്കോടതിയിൽ നിന്ന് ശാന്തിവിള മുൻകൂർ ജാമ്യമെടുത്തു.