17.1 C
New York
Tuesday, May 17, 2022
Home Kerala സംവിധായകന്‍ രഞ്ജിത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചന.

സംവിധായകന്‍ രഞ്ജിത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചന.

സംവിധായകന്‍ രഞ്ജിത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചന. സി പി എം ശക്തി കേന്ദ്രമായ കോഴിക്കോട് നോര്‍ത്താണ് രഞ്ജിത്തിനായി കണ്ടു വച്ചിരിക്കുന്ന മണ്ഡലം. സ്ഥാനാര്‍ത്ഥി ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ തന്നെ രഞ്ജിത്തിന്റെ പേര് ഉയര്‍ന്നിരുന്നു. ഇപ്പോഴത് ധാരണയില്‍ എത്തിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. മൂന്നു തവണ മത്സരിച്ചവര്‍ മാറണമെന്ന നിര്‍ദേശം എ. പ്രദീപ് കുമാറിന്റെ കാര്യത്തിലും നടപ്പിലാക്കിക്കൊണ്ട് ഈ മണ്ഡലത്തിലെ താമസക്കാരന്‍ കൂടിയായ രഞ്ജിത്തിനെ മത്സരിപ്പിക്കാനാണ് ശ്രമം. 2011 നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രദീപ് കുമാറിന് വേണ്ടിയുള്ള പ്രാചരണത്തിന് നേരിട്ടെത്തിയ വ്യക്തി കൂടിയാണ് രഞ്ജിത്ത്. മുഖ്യമന്ത്രി പിണറായി വിജയനുമായും സി പി എം ഉന്നത നേതാക്കളുമായി അടുത്തബന്ധവുമുണ്ട്. പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിലെ മുഖ്യാതിഥിയായിരുന്നു രഞ്ജിത്ത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷന്റെ പ്രകടനപത്രിക പുറത്തിറക്കിയതും രഞ്ജിത്താണ്. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിലാണ് പ്രദീപ് കുമാര്‍ വിജയിച്ചത്. കോണ്‍ഗ്രസിന്റെ പി.എം സുരേഷ് ബാബുവിനെയാണ് പരാജയപ്പെടുത്തിയത്. 2011 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പി.വി ഗംഗാധരനെയും പ്രദീപ് കുമാര്‍ പരാജയപ്പെടുത്തിയിരുന്നു.

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ദേശീയപാത നിർമ്മാണത്തിനായി വയൽ നികത്തൽ; സമീപവാസികളുടെ ആശങ്കയകറ്റണമെന്ന് വളാഞ്ചേരി നഗരസഭ

വളാഞ്ചേരി ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി വട്ടപ്പാറ മുതൽ ഓണിയം പാലം വരെയുള്ളവയൽ മണ്ണിട്ട് നികത്തിയ അവസ്ഥയിലാണ്.വളാഞ്ചേരി നഗരസഭയിലെ 20, 23, 26, 27, 28, 29, 30, 31,32 വാർഡുകളിലുൾപ്പെട്ട ഭാഗം...

തൃശൂർ പൂരം : വെടിക്കെട്ട് നടക്കാത്തതിൽ പൂര പ്രേമികൾക്കു നിരാശ.

തൃശൂര്‍: രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം വലിയ ആവേശത്തോടെയാണ് പൂരപ്രേമികള്‍ തൃശൂര്‍ നഗരിയില്‍ എത്തിയത്. എന്നാല്‍ പൂരത്തിന്റെ മുഴുവന്‍ ആവേശവും ഉള്‍ക്കൊള്ളുന്ന വെടിക്കെട്ട് നടത്താന്‍ സാധിക്കാത്തതിന്റെ നിരാശയിലാണ് പൂരപ്രേമികള്‍ അവര്‍ മടങ്ങിയത്. മഴ...

‘അടുത്തു വന്നാൽ ഞാൻ വീടിനു തീയിടും’; ഭീഷണിയുമായി എട്ടാം ക്ലാസുകാരൻ

വടക്കാഞ്ചേരി: ‘ആരെങ്കിലും അടുത്തു വന്നാൽ ഞാൻ വീടിനു തീയിടും..’ വീട്ടുസാധനങ്ങൾ വാരിവലിച്ചിട്ടു മണ്ണെണ്ണയൊഴിച്ച ശേഷം തീപ്പെട്ടി തിരഞ്ഞു നടന്നു കൊണ്ട് എട്ടാം ക്ലാസുകാരൻ കുട്ടി മുഴക്കിയ ഭീഷണി കേട്ട് പൊലീസ് സ്തബ്ധരായി. ഓൺലൈൻ...

കോട്ടയ്ക്കലിലെ താൽക്കാലിക സ്‌റ്റാൻഡ് ചെളിക്കുളം

കോട്ടയ്ക്കൽ. നിറയെ ചെളി നിറഞ്ഞ കുഴികൾ. ബസ് കാത്തു നിൽക്കാൻ ഒരിടം പോലുമില്ല. നഗരസഭ ഒരുക്കിയ താൽക്കാലിക സ്റ്റാൻഡിന്റെ അവസ്ഥ ഏറെ പരിതാപകരമാണെന്ന് യാത്രക്കാർ പറയുന്നു. രണ്ടര വർഷം മുൻപ് നിലവിലുണ്ടായിരുന്ന ബസ് സ്റ്റാൻഡ്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: