സംവിധായകന്‍ അമല്‍ നീരദിനൊപ്പമുള്ള തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്ററുകള്‍ പുറത്തുവിട്ട് മെഗാസ്റ്റാര്‍ മമ്മൂട്ടി._ഭീഷ്മപർവ്വം_ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്ററുകള്‍ പുറത്തുവിട്ടത് മമ്മൂട്ടി തന്നെയാണ് . സോഷ്യല്‍ മീഡിയാ ഹാന്‍ഡിലുകള്‍ വഴിയാണ് താരം ചിത്രത്തിന്റെ രണ്ട് പോസ്റ്ററുകള്‍ പുറത്തുവിട്ടത്. പോസ്റ്ററുകള്‍ പുറത്തുവന്ന് നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയിലും മറ്റും വന്‍ തോതില്‍ വൈറലായി മാറിയിരിക്കുകയാണ്. അമല്‍ നീരദാണ് ചിത്രം ചെയ്യുന്നത് എന്നതല്ലാതെ കൂടുതല്‍ വിവരങ്ങള്‍ പോസ്റ്ററില്‍ നിന്നും ലഭ്യമല്ല. താരസംഘടനയായ ‘അമ്മ’യുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്‌ഘാടനത്തിനെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ശ്രദ്ധ നേടിയിരുന്നു.