17.1 C
New York
Thursday, June 24, 2021
Home Kerala സംഗീത സംവിധായകൻ പി.ജെ ലിപ്സൺ (65) അന്തരിച്ചു

സംഗീത സംവിധായകൻ പി.ജെ ലിപ്സൺ (65) അന്തരിച്ചു

കൊച്ചി:സംഗീത സംവിധായകൻ പി.ജെ ലിപ്സൺ (65) അന്തരിച്ചു ക്രിസ്ത്യൻ ഭക്തിഗാനങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകൻ പാലാരിവട്ടം പാണംപറമ്പിൽ പി.ജെ ലിപ്സൺ (65) അന്തരിച്ചു. സംസ്ക്കാരം ഇന്ന് വൈകിട്ട് പാലാരിവട്ടം സെന്റ് ജോൺ ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ നടന്നു. ഏറെക്കാലമായി കണ്ടനാടുള്ള സ്വവസതിയിൽ താമസിച്ചു വന്നിരുന്ന ലീപ്‌സന് ഇന്നലെ രാത്രിയിൽ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലയാളത്തിലും തമിഴിലുമായി നൂറുകണക്കിന് ഗാനങ്ങൾക്ക് സംഗീതമൊരുക്കിയ ലിപ്‌സന്റെ ഗാനങ്ങൾ പ്രശസ്തരായ ഒട്ടുമിക്ക ഗായകരും ആലപിച്ചിട്ടുണ്ട്. ക്രിസ്തീയ ഗാനങ്ങൾക്ക് പുറമെ നിരവധി ലളിതഗാനങ്ങൾക്കും ടെലിവിഷൻ പരമ്പരകൾക്കും ടെലിഫിലിമുകൾക്കും സംഗീതമൊരുക്കിയിട്ടുള്ള ലിപ്‌സൺ കൊച്ചിൻ സി.എ. സി യിൽ സംഗീതാധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. ജോളി എബ്രഹാം തുടങ്ങിയ ഗായകരോടൊപ്പം നിരവധി വിദേശ രാജ്യങ്ങളിൽ സംഗീത പരിപാടികൾക്ക് നേതൃത്വം നൽകിയിരുന്നു. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ഉദ്യോഗസ്ഥൻ ആയിരുന്ന ലീപ്‌സൻ പത്തു വർഷങ്ങൾക്കു മുൻപുണ്ടായ അസുഖത്തെ തുടർന്ന് സംഗീത രംഗത്തു സജീവമല്ലായിരുന്നു. ആലീസാണ് ഭാര്യ. ഏകമകൻ ലാൻവിൻ.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മുട്ടിൽ മരംമുറി അന്വേഷണം പ്രഹസനമാക്കുവാൻ അനുവദിയ്ക്കില്ല : എം.എം.ഹസ്സൻ

മുട്ടിൽ മരംമുറി അന്വേഷണം പ്രഹസനമാക്കുവാൻ അനുവദിയ്ക്കില്ല : എം.എം.ഹസ്സൻ കോട്ടയം: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കുവാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് യു.ഡി.എഫ്. കൺവീനർ എം.എം.ഹസ്സൻ ആരോപിച്ചു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്....

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം അതിശക്തമായ നടപടി: മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം അതിശക്തമായ നടപടി: മന്ത്രി വീണാ ജോര്‍ജ് ഡോ. രാഹുലിന് പൂര്‍ണ പിന്തുണ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഒരു കാരണവശാലും ന്യായീകരിക്കാനോ അംഗീകരിക്കാനോ കഴിയില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

ഡോക്ടറെ ആക്രമിച്ച പ്രതിയെ പിടികൂടിയില്ല : കെ.ജി.എം.ഒ.എ നാളെ ഒപി ബഹിഷ്കരിക്കുന്നു

ഡോക്ടറെ ആക്രമിച്ച പ്രതിയെ പിടികൂടിയില്ല : കെ.ജി.എം.ഒ.എ നാളെ ഒപി ബഹിഷ്കരിക്കുന്നു മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ജോലിക്കിടെ ഡോക്ടറെ ക്രൂരമായി മര്‍ദിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ)...

ദേശീയ ഓണാഘോഷത്തിന് ഫിലഡൽഫിയയിൽ ശനിയാഴ്ച്ച കളിപ്പന്തുരുളുന്നു

ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം നേതൃത്വം നൽകുന്ന ദേശീയ ഓണാഘോഷത്തിനുള്ള കിക്ക് ഓഫ് ജൂൺ 26 ശനിയാഴ്ച്ച ഫിലഡൽഫിയയിൽ നടക്കും. ഓണാഘോഷ ക്രമീകരണങ്ങൾക്ക് സാംസ്കാരിക ഗുരു ഫാ. എം കെ കുര്യാക്കോസ് തിരി...
WP2Social Auto Publish Powered By : XYZScripts.com