വനിതാ കമ്മീഷന്‍ സ്വമേധയ കേസെടുത്തു
കൊച്ചി:ഷോപ്പിംഗ് മാളില്‍ യുവനടിയെ രണ്ടു ചെറുപ്പക്കാര്‍ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയ കേസെടുത്തു. നടപടി സ്വീകരിക്കണമെന്നും സിസിടിവി ദൃശ്യങ്ങള്‍ എത്രയും വേഗം ഹാജരാക്കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ പോലീസിന് നിര്‍ദേശം നല്‍കി. ഭയപ്പെടാതെ ഉടന്‍ പ്രതികരിക്കാന്‍ സ്ത്രീകള്‍ തയാറാകണമെന്നും നടിയെ നേരില്‍ കണ്ട് വിശദാംശങ്ങള്‍ ചോദിച്ചറിയുമെന്നും ജോസഫൈന്‍ വ്യക്തമാക്കി.