കാഞ്ഞിരപ്പള്ളി തൈപ്പറമ്പിൽ ഷെഫീക്കിന്റെ കസ്റ്റഡി മരണം അന്വേഷിക്കാൻ സിബിഐ.
മുഖ്യമന്ത്രി പിണറായി വിജയനാണ് കേസ് അന്വേഷണം സിബിഐക്ക് വിടാൻ നിശ്ചയിച്ചിരിക്കുന്നതായി അറിയിച്ചത്.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ സബ്മിഷന് മറുപടിയായി നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
കാക്കനാട് ജില്ലാ ജയിലിനോടനുബന്ധിച്ച ബോസ്റ്റല്‍ സ്കൂളിന്റെ ക്വാറന്റൈന് സെന്ററിലായിരുന്നു പ്രതി റിമാന്‍ഡില്‍ കഴിഞ്ഞുവന്നത്.
എല്ലാ കസ്റ്റഡി മരണങ്ങളും സിബിഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണം തലയ്ക്കേറ്റ ക്ഷതം മൂലമാണെന്ന പ്രാഥമിക കണ്ടെത്തൽ.
സാമ്പത്തിക തട്ടിപ്പുകേസിലാണ് ഷെഫീക്ക് പിടിയിലായത്. തലയുടെ മുൻഭാഗത്ത് ക്ഷതമേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇടതുകണ്ണിന് മുകളിലായാണ് മുറിവ്. ആന്തരിക രക്തസ്രാവം മരണത്തിലേക്ക് നയിച്ചുവെന്നും പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
പരിക്കുണ്ടാകാന്‍ കാരണം വീഴ്ച മൂലമാണോ മര്‍ദ്ദനം മൂലമാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.