17.1 C
New York
Thursday, December 2, 2021
Home Kerala ഷിക്കാഗോ മലയാളി അസോസിയേഷന്റെ കാരുണ്യത്താൽ ഡോ.എം.എസ്.സുനിൽ 228-മത് സ്നേഹഭവനം കൈമാറി

ഷിക്കാഗോ മലയാളി അസോസിയേഷന്റെ കാരുണ്യത്താൽ ഡോ.എം.എസ്.സുനിൽ 228-മത് സ്നേഹഭവനം കൈമാറി

സാമൂഹിക പ്രവർത്തക ഡോ. എം എസ് സുനിൽ സുരക്ഷിതത്വം ഇല്ലാതെ കുടിലുകളിൽ കഴിയുന്ന നിരാലംബരായ കുടുംബങ്ങൾക്ക് പണിത് നൽകുന്ന 228ആമത്തെ സ്നേഹ ഭവനം ജോൺസൺ കണ്ണൂക്കാടൻ, ജോഷി വള്ളിക്കളം, മനോജ് അച്ചേട്ട് എന്നിവർ നേതൃത്വം നൽകുന്ന ഷിക്കാഗോ മലയാളി അസോസിയേഷന്റെ സഹായത്താൽ പട്ടാഴി ദർഭ പാറവിള കിഴക്കേതിൽ ലുദിയ കുഞ്ഞപ്പിക്കും കുടുംബത്തിനുമായി നിർമിച്ചു നൽകി.

വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രതിനിധി ജോസഫ് വിരുത്തികുളങ്ങര നിർവഹിച്ചു. രണ്ടു കാലുകൾക്കും സ്വാധീനമില്ലാത്ത കുഞ്ഞപ്പി തന്റെ ഭാര്യയായ ലുദിയയും കുഞ്ഞിനോടുമൊപ്പം സുരക്ഷിതമല്ലാത്ത ചോർന്നൊലിക്കുന്ന തകർന്നു വീഴാറായ കുടിലിൽ താമസിച്ചുവരികയായിരുന്നു. കുഞ്ഞപ്പിയുടെ സ്വാധീനമില്ലാത്ത കാലുകളിൽ കല്ലു വീണ് ഒടിയുകയും തുടർന്ന് ചികിത്സയിൽ ആയിരുന്ന കുഞ്ഞപ്പിക്ക് വീട്ടു ചിലവുകൾ നടത്തുവാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. സ്വന്തമായി ഒരു ഭവനം പണിയുവാൻ യാതൊരു നിവൃത്തിയും ഇല്ലാതിരുന്ന കുഞ്ഞപ്പിയുടെയും ലുദിയയുടെയും അവസ്ഥ നേരിട്ട് കണ്ട് മനസ്സിലാക്കിയ ടീച്ചർ ചിക്കാഗോ മലയാളി അസോസിയേഷൻ നൽകിയ 4 ലക്ഷം രൂപ ഉപയോഗിച്ച് രണ്ടു മുറികളും ഹാളും അടുക്കളയും ശുചിമുറി യും സിറ്റൗട്ടും അടങ്ങിയ വീട് പണിതു നൽകുകയായിരുന്നു.

ഷിക്കാഗോ മലയാളി അസോസിയേഷൻ സഹായിക്കുന്ന ആറാമത്തെ വീടാണിത്. ചടങ്ങിൽ വാർഡ് മെമ്പർ ജെയിൻ ജോയ്, സന്തോഷ്. എം. സാം., റോജി തോമസ്., കെ.പി. ജയലാൽ., ഷിബു എന്നിവർ പ്രസംഗിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: