17.1 C
New York
Friday, June 24, 2022
Home Kerala ശ്വാസകോശ രോഗ ലക്ഷണങ്ങളുള്ളവർ കോവിഡ് പരിശോധനക്ക് വിധേയരാകണം.

ശ്വാസകോശ രോഗ ലക്ഷണങ്ങളുള്ളവർ കോവിഡ് പരിശോധനക്ക് വിധേയരാകണം.

ശ്വാസകോശ രോഗ ലക്ഷണങ്ങളുള്ളവർ കോവിഡ് പരിശോധനക്ക് വിധേയരാകണം.

കോട്ടയം:പനി, ചുമ, ജലദോഷം, തൊണ്ടവേദന, മണവും രുചിയും നഷ്ടപ്പെടല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവരും കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയവരും നിർബന്ധമായും കോവിഡ് പരിശോധനക്ക് വിധേയരാകണമെന്ന് കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വര്ഗീസ് അറിയിച്ചു.

കോവിഡ് ബാധിക്കുന്നവരില്‍ ചിലര്‍ക്ക് രക്തത്തില്‍ ഓക്സിജന്‍റെ അളവ് കുറയുകയും തുടര്‍ന്ന് പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടല്‍ പ്രായഭേദമെന്യെ മരണത്തിന് കാരണമാകുകയും ചെയ്തേക്കാം. പരിശോധന നടത്താനും ജാഗ്രത പാലിക്കാനും തയ്യാറാകാത്ത രോഗികള്‍ തങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് രോഗം പകരാനും സമൂഹ വ്യാപനത്തിനും വഴിതെളിക്കും.

കൃത്യസമയത്ത് പരിശോധന നടത്തിയാൽ ആവശ്യമെങ്കിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കാനും ജീവന്‍ രക്ഷിക്കാനും സാധിക്കും. എല്ലാ പ്രധാന സർക്കാർ ആശുപത്രികളിലും ആര്‍.ടി.പി.സി.ആര്‍ പരിശോധന സൗജന്യമായി നടത്താനാകും. സ്വകാര്യ ലാബുകളില്‍ സർക്കാർ നിശ്ചയിച്ച നിരക്കിൽ പരിശോധന നടത്താം.

രോഗ ലക്ഷണങ്ങളുള്ളവർ യാതൊരു കാരണവശാലും പൊതു വാഹനങ്ങളിൽ സഞ്ചരിക്കുകയോ പൊതുസ്ഥലങ്ങളില്‍ സന്ദര്‍ശിക്കുകയോ ചടങ്ങുകളിലും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും പങ്കെടുക്കുകയോ ചെയ്യരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിച്ചു.

Facebook Comments

COMMENTS

- Advertisment -

Most Popular

ലോക-കേരള ആവലാതി സഭ (കാർട്ടൂൺ – കോരസൺ)

  ലോകത്തിലെ മലയാളികളുടെ ഏറ്റവും ഒടുവിലത്തെ അഭയമായിമാറിയ ലോക-കേരള ആവലാതിസഭക്ക് തിരശീലവീണു. പങ്കെടുത്തവർ അവരുടെ ആവലാതികൾ നിറമിഴികളോടെ പങ്കുവച്ചപ്പോൾ ലോകത്തിന്റെ മൂക്കിനും മൂലയിലും ഇരുന്നു മലയാളികൾ കണ്ണുനീർ തുടച്ചു. അതിൽ കയറിക്കൂടാൻ പറ്റാഞ്ഞ ചില...

 പന്തളം വലിയ തമ്പുരാൻ പി രാമവർമ്മ രാജയുടെ വേർപാടിൽ ഒഐസിസി ജിദ്ദ ശബരിമല സേവന കേന്ദ്ര അനുശോചനം രേഖപ്പെടുത്തി.

ജിദ്ദ :- പന്തളം  കൊട്ടാരത്തിലെ വലിയ തമ്പുരാൻ രേവതി തിരുനാൾ പി രാമവർമ്മ  രാജയുടെ നിര്യാണത്തിൽ ഒഐസിസി ജിദ്ദ ശബരിമല സേവന കേന്ദ്ര ചെയർമാൻ കെ ടി എ മുനീർ, ജനറൽ...

പകര്‍ച്ചപ്പനിയ്‌ക്കെതിരെ ശ്രദ്ധ വേണം: മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചപ്പനിയ്‌ക്കെതിരെ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പനി ഒരു രോഗമല്ല രോഗലക്ഷണമാണ്. പനിയെ ഭയപ്പെടേണ്ട. രോഗിയെ ജാഗ്രതയോടെ പരിചരിക്കുകയാണ് പ്രധാനം. നീണ്ടുനില്‍ക്കുന്ന...

ടെക്സസ് സെനറ്റർമാർ വഴി പിരിയുന്നു. – (ഏബ്രഹാം തോമസ്)

  കഴിഞ്ഞ കുറെ മാസങ്ങളായി പ്രകടമായിരുന്ന രണ്ട് ടെക്സസ് യു.എസ്. സെനറ്റർമാരുടെ അകൽച്ച മറ നീക്കി കുറെക്കൂടി വ്യക്തമായി രംഗത്ത് വന്നിരിക്കുകയാണ്. ഇരുവരും(ജോൺ കോർനിനും ടെഡ് ക്രൂസും) റിപ്പബ്ലിക്കൻ പാർട്ടിക്കാരാണ് എന്ന വസ്തുത വഴിപിരിയൽ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: