17.1 C
New York
Thursday, December 8, 2022
Home Kerala ശ്രീലങ്കൻ പര്യടനം: ആദ്യ ട്വൻ്റി ട്വൻ്റിയിൽ ഇന്ത്യയ്ക്ക് ജയം

ശ്രീലങ്കൻ പര്യടനം: ആദ്യ ട്വൻ്റി ട്വൻ്റിയിൽ ഇന്ത്യയ്ക്ക് ജയം

Bootstrap Example

ശ്രീലങ്കൻ പര്യടനം: ആദ്യ ട്വൻ്റി ട്വൻ്റിയിൽ ഇന്ത്യയ്ക്ക് ജയം

ശ്രീലങ്കയ്ക്കെതിരായ ട്വൻ്റി ട്വൻ്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം. 38 റൺസിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 126 റൺസിൽ വീണു. ഇന്ത്യയ്ക്കായി സൂര്യകുമാർ യാദവ് അർദ്ധ സെഞ്ച്വറിയുമായി തിളങ്ങി. മൂന്ന് മത്സര പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി (1-0).

സ്കോർ:
ഇന്ത്യ 164/5 (20)
ശ്രീലങ്ക 126 (18.3)

ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിനയച്ചു. ആദ്യ അന്താരാഷ്ട്ര ട്വൻ്റി ട്വൻ്റി മത്സരത്തിനിറങ്ങിയ പൃഥ്വി ഷാ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. സൂര്യകുമാർ യാദവ് 50(34), ക്യാപ്റ്റൻ ശിഖാർ ധവാൻ 46(36), സഞ്ജു സാംസൺ 27(20) എന്നിവരുടെ ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോർ നേടിയത്. അവസാന ഓവറുകളിൽ റൺസ് അടിച്ചെടുക്കാൻ ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് കഴിഞ്ഞില്ല. ലങ്കയ്ക്കായി ചമീര,ഹസരങ്ക എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ശ്രീലങ്കയ്ക്കും മികച്ച തുടക്കമല്ല ലഭിച്ചത്. ഓപ്പണർ ഫെർണാണ്ടോ 26(23) പിടിച്ചു നിൽക്കാൻ ശ്രമിച്ചു. പൊരുതിക്കളിച്ച അസലങ്കയെ 46(26) ദീപക് ചഹാർ മടക്കിയതോടെ ലങ്കയുടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. പിന്നീട് തുടരെ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബൗളർമാർ വിജയം ഉറപ്പിച്ചു. ഇന്ത്യയ്ക്കായി ഭുവനേശ്വർ കുമാർ നാലും ദീപക് ചഹാർ രണ്ടും വിക്കറ്റെടുത്തു.

Facebook Comments

COMMENTS

- Advertisment -

Most Popular

സംസ്ഥാന റോളര്‍ സ്ക്കേറ്റിംഗ് വിജയികള്‍ക്ക് കോന്നി എംഎല്‍എ യുടെ ആദരവ്

ആലപ്പുഴയില്‍ നടന്ന സംസ്ഥാന റോളര്‍ സ്ക്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ കായിക താരങ്ങളെ കോന്നി എംഎല്‍എ അഡ്വ.കെ.യു.ജനീഷ് കുമാര്‍ ആദരിച്ചു.കോന്നി മണ്ഡലത്തിലെ കായിക പ്രതിഭകളെ പരിശീലിപ്പിക്കുന്ന യുവ പ്രോജക്ടിന്റെ ഭാഗമായി വാഴമുട്ടം നാഷണല്‍ സ്പോര്‍ട്സ്...

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പശ്ചാത്തല സൗകര്യവികസനത്തിന് മുന്‍തൂക്കം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പശ്ചാത്തല സൗകര്യവികസനത്തിനായുള്ള പദ്ധതികള്‍ക്ക്് ജില്ലാ പഞ്ചായത്ത് മുന്‍തൂക്കം നല്‍കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി എന്നിവയ്ക്ക് ജില്ലാ പഞ്ചായത്ത്...

പ്രൊഫ. എ ജി . തോമസ് (81 ) നിര്യാതനായി

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് റിട്ടയേർഡ് പ്രൊഫസറും കോന്നി ശ്രീനാരായണ പബ്ലിക് സ്കൂൾ മുൻ പ്രിൻസിപ്പലും ഇപ്പോൾ അക്കാഡമിക് ഡയറക്ടറുമായ പ്രൊഫ. എ ജി . തോമസ് (81 ) നിര്യാതനായി. ഭൗതികശരീരം 10.12.2022 ശനിയാഴ്ച...

തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 23ന് ആറന്മുളയില്‍ നിന്നു പുറപ്പെടും

മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്തുവാനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള രഥ ഘോഷയാത്ര ഡിസംബര്‍ 23ന് രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. തിരുവിതാംകൂര്‍ മഹാരാജാവ് അയ്യപ്പ സ്വാമിക്ക്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: